ബ്ലാക്ക് ഫംഗസ് രോഗികളുടെ എണ്ണം ഉയര്‍ന്നേക്കാമെന്ന് ആരോഗ്യവകുപ്പ്
കൊച്ചി: ബ്ലാക്ക് ഫംഗസ് (മ്യൂക്കര്‍മൈക്കോസിസ്) രോഗികളുടെ എണ്ണം ഉയര്‍ന്നേക്കാമെന്ന് ആശങ്ക പ്രകടിപ്പിച്ച് ആരോഗ്യവകുപ്പ്.
കാറ്റഗറി-സി വിഭാഗത്തില്‍പ്പെടുന്ന കോവിഡ് രോഗികളുടെ എണ്ണം കൂടുതലായതിനാല്‍ വരുംദിവസങ്ങളില്‍ രോഗം കൂടുതല്‍ പേര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തേക്കാമെന്നാണ് നിഗമനം. ഇതേത്തുടര്‍ന്ന് രോഗികളെ എത്രയും വേഗം കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍.
രോഗലക്ഷണങ്ങളെയും ചികിത്സയെയും കുറിച്ച് ജനങ്ങള്‍ക്കിടയില്‍ കൃത്യമായ ധാരണയില്ലാത്തതാണ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയാകുന്നത്.
ഹൈറിസ്‌ക് വിഭാഗക്കാര്‍ക്ക് മൂക്കൊലിപ്പ്, മറ്റ് അസ്വസ്ഥതകള്‍ എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കില്‍ എത്രയുംവേഗം ആശുപത്രികളില്‍ എത്തിക്കാനാണ് ആരോഗ്യപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.
ഈ വിഭാഗക്കാരെ പ്രത്യേകം നിരീക്ഷിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോവിഡ് മുക്തര്‍ക്ക് അസാധാരണമായ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാലും വൈദ്യസഹായം തേടണം.