പതിനഞ്ചാമത് കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് ഇന്നു തുടക്കം

0

 

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് എംഎൽഎമാരുടെ സത്യപ്രതിജ്ഞയോടെ ഇന്ന് തുടക്കം. 28നാണ് നയപ്രഖ്യാപന പ്രസംഗം. എംഎൽഎമാരുടെ സത്യപ്രതിജ്ഞയോടെ തുടങ്ങുന്ന സഭയിൽ പ്രോടേം സ്പീക്കർ പി.ടി.എ റഹീം സത്യവാചകം ചൊല്ലിക്കൊടുക്കും. നാളെ സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കും. എൽഡിഎഫിന്റെ സ്പീക്കർ സ്ഥാനാർത്ഥിയായി എം.ബി രാജേഷിനെ നേരത്തെ തീരുമാനിച്ചിട്ടുണ്ട്.

പതിനഞ്ചാമത് കേരള നിയമസഭയുടെ ആദ്യ സമ്മേളനം നാളെ നടക്കും. ജൂൺ 14വരെയാണ് സമ്മേളനം. 28ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗവും 31 മുതൽ ജൂൺ 2വരെ നന്ദിപ്രമേയത്തിലുള്ള ചർച്ചയും നടക്കും. ജൂൺ നാലിനാണ് 2021-22 വർഷത്തേക്കുള്ള പുതുക്കിയ ബജറ്റും വോട്ട് ഓൺ അക്കൗണ്ട് സമർപ്പണവും. ജൂൺ 7 മുതൽ 9 വരെ ബജറ്റിലുള്ള പൊതുചർച്ചയും 10ന് വോട്ടെടുപ്പും നടക്കും. ജൂൺ 14ന് സമ്മേളനം സമാപിക്കും.

പതിപക്ഷത്തിന്റെ സ്പീക്കർ സ്ഥാനാർത്ഥിയെ ഇന്ന് തീരുമാനിക്കും. 28ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപനം അവതരിപ്പിക്കും. അക്ഷരമാലാ ക്രമത്തിലാകും സത്യപ്രതിജ്ഞ. ഇതനുസരിച്ച് ആദ്യം വള്ളിക്കുന്നിൽ നിന്നുള്ള മുസ്ലിംലീഗ് അംഗം പി. അബ്ദുൾ ഹമീദ് സത്യപ്രതിജ്ഞ ചെയ്യും. അവസാനത്തെ അംഗം വടക്കാഞ്ചേരിയിൽ നിന്നുള്ള സി.പി.എം അംഗം സേവ്യർ

You might also like