
പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അനുമതി തരണമെന്നുമുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ ആവശ്യം ഹൈക്കോടതി തള്ളി.
കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് നിഷേധിക്കപ്പെട്ട പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അനുമതി തരണമെന്നുമുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ ആവശ്യം ഹൈക്കോടതി തള്ളി. വോട്ടെണ്ണലിന് തൊട്ടുമുന്‍പായി ഇനി വോട്ട് ചെയ്യാനാകില്ല. വോട്ടവകാശം നിഷേധിച്ചെന്ന് പരാതിയുള്ളവര്‍ക്ക് തിരഞ്ഞെടുപ്പ് ഹര്‍ജി നല്‍കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
നിയമസഭ തിരഞ്ഞെടുപ്പില്‍ ഡ്യൂട്ടിയുണ്ടായിരുന്ന ഇരുപതിനായിരത്തോളം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എന്‍ജിഒ യൂണിയന്‍ ഉള്‍പ്പെടെയുള്ളവര്‍ ഹൈക്കോടതിയെ സമീപിച്ചത്.
പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അവസരം വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. വോട്ടെണ്ണല്‍ ദിവസം രാവിലെ വരെ പോസ്റ്റല്‍ വോട്ട് ചെയ്യാനും അത് വരണാധികാരിയെ ഏല്‍പ്പിക്കാനും അവകാശമുണ്ടെന്നായിരുന്നു ഇവരുടെ വാദം. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിനെ എതിര്‍ത്തു
