
ചർച്ച് ഓഫ് ഗോഡ്: ചെന്നൈയിൽ ഏകദിന കുടുംബ ആത്മീയ സംഗമം ഓഗ.15 ന്
ചെന്നൈ: നുങ്കംബാക്കം YPEയും സൺഡേ സ്കൂളും സംയുക്തമായി ‘AWAKEN 2K26’ – എന്ന ഏകദിന കുടുംബ ആത്മീയ സംഗമം ആഗസ്റ്റ് 15-ാം തീയതി ശനിയാഴ്ച രാവിലെ 9 മുതൽ നുങ്കംബാക്കം റെയിൽവേ സ്റ്റേഷനു സമീപമുള്ള ചൂളൈമേട് അർപ്പുതരാജ് സ്കൂൾ (ഒന്നാം നില), നടക്കും.
“എഴുന്നേൽക്കുക, പ്രകാശിക്കുക” (യെശയ്യാവ് 60:1) എന്നതാണ് പ്രമേയം. കുടുംബങ്ങൾ, യുവജനങ്ങൾ, കൗമാരക്കാർ, കുട്ടികൾ എന്നിവർക്കായി പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന ഈ ആത്മീയ സംഗമത്തിൽ റവ. ജിഫി യോഹന്നാൻ, ഇവാ.ബെൻസൺ, ഇവാ. സ്റ്റെഫിൻ , സിസ്റ്റർ ബ്ലെസി എന്നിവർ ക്ലാസുകൾ നയിക്കും. സ്തുതിയാരാധന, ആത്മീയ സന്ദേശങ്ങൾ, കൗൺസിലിംഗ്, വിവിധ വിനോദ-പ്രവർത്തനങ്ങൾ, കുട്ടികൾക്കും കൗമാരക്കാർക്കും മാതാപിതാക്കൾക്കും പ്രത്യേക സെഷനുകൾ എന്നിവ നടക്കും. . വിവരങ്ങൾക്ക്: പാസ്റ്റർ എബിൻ കുര്യൻ 97446 00994,രാജു മണലേൽ – 94441 20691.
