ആഗോള ഐടി സേവന ദാതാക്കളായ കോഗ്‌നിസെന്റ് 15,000 ത്തോളം ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നു.

0

ന്യൂഡല്‍ഹി: ആഗോള ഐടി സേവന ദാതാക്കളായ കോഗ്‌നിസെന്റ് 15,000 ത്തോളം ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നു. കമ്പനിയുടെ ചെലവ് കുറയ്ക്കുന്നതിനായുള്ള പ്രൊജക്ട് ലീപ് പദ്ധതിയുടെ ഭാഗമായാണ് നടപടി. ഇന്ത്യയില്‍ നിന്നുള്ള ജീവനക്കാരെയാണ് ഈ തീരുമാനം ഏറ്റവുമധികം ബാധിക്കുക.

കഴിഞ്ഞ ഏപ്രില്‍ 29 നാണ് കമ്പനി തങ്ങളുടെ ലാഭവിഹിതം വര്‍ധിപ്പിക്കുന്നതിനും ചെലവ് കുറയ്ക്കുന്നതിനുമായി പ്രൊജക്ട് ലീപ് പ്രഖ്യാപിച്ചത്. ഇതിലൂടെ 230 മില്യണ്‍ ഡോളര്‍ മുതല്‍ 320 മില്യണ്‍ ഡോളര്‍ വരെ ലാഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പിരിച്ചുവിടല്‍ ഉണ്ടാകുമെന്ന് അന്ന് സൂചന നല്‍കിയിരുന്നെങ്കിലും എത്ര പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന് കമ്പനി വ്യക്തമാക്കിയിരുന്നില്ല.

കോഗ്‌നിസെന്റിന് നിലവില്‍ ആഗോളതലത്തില്‍ 3,57,000 ജീവനക്കാരാണുള്ളത്. ഇതില്‍ 2,50,000 പേരും ഇന്ത്യയിലാണ് ജോലി ചെയ്യുന്നത്. ഇന്ത്യയില്‍ മാത്രം പതിനായിരത്തിലേറെ പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടേക്കാം. ഇന്ത്യയിലെ ഒരു ജീവനക്കാരന്റെ ശരാശരി വാര്‍ഷിക ശമ്പളം 15 ലക്ഷം രൂപയായാണ് കണക്കാക്കുന്നത്. പിരിച്ചുവിടപ്പെടുന്നവര്‍ക്ക് ആറ് മാസത്തെ ശമ്പളമായ ഏകദേശം 7.5 ലക്ഷം രൂപ വീതം നല്‍കാനാണ് കമ്പനിയുടെ തീരുമാനം

You might also like