പഞ്ചാബിലെ ജലന്ധറിലും അമൃത്സറിലും സൈനിക കേന്ദ്രങ്ങള്‍ക്ക് സമീപം സ്‌ഫോടനം

0

ജലന്ധര്‍: പഞ്ചാബിലെ ജലന്ധറിലും അമൃത്സറിലും സൈനിക കേന്ദ്രങ്ങള്‍ക്ക് സമീപം സ്‌ഫോടനം. ജലന്ധറിലെ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് ആസ്ഥാനത്തും അമൃത്സറില്‍ ഖാസ സൈനിക ക്യാംപ് പരിസരത്തുമാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ സ്‌ഫോടനങ്ങളുണ്ടായത്. രണ്ടിടത്തും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഖാലിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി ഏറ്റെടുത്തു, ഫെബ്രുവരിയില്‍ ഗുരുദാസ്പൂര്‍ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ പഞ്ചാബ് പൊലീസ് കൊലപ്പെടുത്തിയ തീവ്രവാദി രഞ്ജിത് സിങിന്റെ മരണത്തിന് പ്രതികാരം ചെയ്യാനാണ് സ്‌ഫോടനം നടത്തിയതെന്ന് ഖാലിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി പുറത്തുവിട്ട കത്തില്‍ പറയുന്നു.

സ്‌ഫോടനത്തില്‍ രണ്ട് ബിഎസ്എഫ് കോണ്‍സ്റ്റബിള്‍മാര്‍ കൊല്ലപ്പെട്ടതായും മൂന്ന് പേര്‍ക്ക് പരിക്കേറ്റതായും സംഘം അവകാശപ്പെട്ടിരുന്നു. എന്നാല്‍ മരണസംഖ്യ സംബന്ധിച്ച് പുറത്തുവന്ന കണക്കുകള്‍ വസ്തുതാ വിരുദ്ധമാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.

ആദ്യ സ്ഫോടനം ജലന്ധറിലെ തിരക്കേറിയ ബിഎസ്എഫ് ചൗക്കിലുള്ള ആസ്ഥാനത്തിന് സമീപമാണ് നടന്നത്. അവിടെ നിര്‍ത്തിയിട്ടിരുന്ന ഒരു സ്‌കൂട്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിന് പിന്നാലെ സ്‌കൂട്ടറിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി

You might also like