
2028 ഏപ്രില്‍ മുതല്‍ ഡല്‍ഹിയില്‍ പുതിയ പെട്രോള്‍ ഇരുചക്ര വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നിരോധിക്കാന്‍ നീക്കം
ന്യൂഡല്‍ഹി: 2028 ഏപ്രില്‍ മുതല്‍ ഡല്‍ഹിയില്‍ പുതിയ പെട്രോള്‍ ഇരുചക്ര വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നിരോധിക്കാന്‍ നീക്കം. സര്‍ക്കാര്‍ നീക്കത്തിനെതിരെ വാഹന നിര്‍മാതാക്കളും അനുബന്ധ സംഘടനകളും രംഗത്ത്. തീരുമാനം നടപ്പിലാക്കിയാല്‍ സാധാരണക്കാരായ 65 ശതമാനം ഉപയോക്താക്കളെയും അത് പ്രതികൂലമായി ബാധിക്കുമെന്നും ചൈനയെ അമിതമായി ആശ്രയിക്കേണ്ടി വരുമെന്നും വ്യവസായ ലോകം മുന്നറിയിപ്പ് നല്‍കുന്നു.
ഡല്‍ഹി സര്‍ക്കാരിന്റെ പുതിയ ഇലക്ട്രിക് വെഹിക്കിള്‍ പോളിസി 2.0 പ്രകാരം 2028 ഏപ്രില്‍ മുതല്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ മാത്രമേ രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കൂ. സമാനമായി 2027 ജനുവരി മുതല്‍ സിഎന്‍ജി ഓട്ടോകളും നിരോധിക്കാനാണ് നീക്കം. വായു മലിനീകരണം കുറയ്ക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇരുചക്ര വാഹനങ്ങള്‍ വാങ്ങുന്നവരില്‍ 65 ശതമാനവും സാധാരണക്കാരാണ്. പലരും ഉപജീവനത്തിനായി ഈ വാഹനങ്ങളെയാണ് ആശ്രയിക്കുന്നത്. ഡെലിവറി തൊഴിലാളികള്‍, ദീര്‍ഘദൂര യാത്രക്കാര്‍ എന്നിവര്‍ക്ക് നിലവിലെ ഇവി സാങ്കേതിക വിദ്യ പെട്രോള്‍ എന്‍ജിനുകളോട് കിടപിടിക്കുന്ന റേഞ്ചോ, ലോഡ് കപ്പാസിറ്റിയോ നല്‍കുന്നില്ല
