വാട്‌സ്ആപ്പിൽ ഇനി ‘ബിസിനസ് എഐ’; കച്ചവടം വർധിപ്പിക്കാൻ പുത്തൻ ഫീച്ചറുമായി മെറ്റ

0

ന്ത്യയിലെ ചെറുകിട, ഇടത്തരം ബിസിനസ് സംരംഭങ്ങളെ സഹായിക്കുന്നതിനായി വാട്‌സ്ആപ്പിൽ പുതിയ ‘ബിസിനസ് എഐ’ ഫീച്ചർ മെറ്റ അവതരിപ്പിച്ചു. ബിസിനസ് ഉടമകൾക്ക് തങ്ങളുടെ ഉപഭോക്താക്കളുമായി കൂടുതൽ എളുപ്പത്തിൽ ആശയവിനിമയം നടത്താനും കച്ചവടം മെച്ചപ്പെടുത്താനും സഹായിക്കുന്നതാണ് ഈ പുത്തൻ സാങ്കേതികവിദ്യ.

വാട്‌സ്ആപ്പ് ബിസിനസ് എഐയുടെ പ്രത്യേകതകൾ

വാട്‌സ്ആപ്പ് ബിസിനസ് ആപ്പിൽ നേരിട്ട് ലഭ്യമാകുന്ന ഈ സംവിധാനം ഉപഭോക്താക്കളുടെ ചോദ്യങ്ങൾക്ക് 24 മണിക്കൂറും മറുപടി നൽകാൻ പ്രാപ്തമാണ്. ഉൽപ്പന്നങ്ങളുടെ വില, ലഭ്യമായ ഓഫറുകൾ, ഷിപ്പിംഗ് വിവരങ്ങൾ തുടങ്ങിയ സംശയങ്ങൾക്ക് എഐ തൽക്ഷണം മറുപടി നൽകും. കൂടാതെ, ഉൽപ്പന്നങ്ങൾ ശുപാർശ ചെയ്യാനും അപ്പോയിന്‍റ്‌മെന്‍റുകൾ ബുക്ക് ചെയ്യാനും ഈ ഫീച്ചർ സഹായിക്കും. ആവശ്യമായ ഘട്ടങ്ങളിൽ ബിസിനസ് ഉടമകൾക്ക് നേരിട്ട് ചാറ്റിൽ ഇടപെടാനുള്ള സൗകര്യവുമുണ്ട്.

വരും ആഴ്‌ചകളിൽ ഇന്ത്യയിലെ എല്ലാ വാട്‌സ്ആപ്പ് ബിസിനസ് അക്കൗണ്ടുകളിലും ഈ സേവനം ലഭ്യമാകും. ഭാവിയിൽ യുപിഐ വഴി വാട്‌സ്ആപ്പിൽ തന്നെ നേരിട്ട് പണമിടപാടുകൾ നടത്താനുള്ള സൗകര്യവും മെറ്റ ഒരുക്കുന്നുണ്ട്.

You might also like