
അബുദാബിയിൽ ഡെലിവറി ബൈക്കുകൾക്ക് നിയന്ത്രണം; ഈ മാസം 15 മുതൽ അതിവേഗ പാതകളിൽ പ്രവേശനമില്ല
അബുദാബിയിലെ റോഡ് സുരക്ഷയും ഗതാഗത സൗകര്യങ്ങളും വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഡെലിവറി മോട്ടർ സൈക്കിളുകൾക്ക് പ്രധാന പാതകളിൽ നിയന്ത്രണം ഏർപ്പെടുത്തി. ഈ മാസം 15 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമപ്രകാരം അതിവേഗ റോഡുകളിലും നിശ്ചിത പാലങ്ങളിലും ബൈക്കുകൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (എഡി മൊബിലിറ്റി) അറിയിച്ചു.
