
കനേഡിയൻ സൈന്യത്തിൽ ദൈവനാമ പരാമർശങ്ങൾക്ക് വിലക്ക്: പ്രതിഷേധം
കാനഡ : പൊതു പരിപാടികളിൽ ദൈവത്തെയോ ഏതെങ്കിലും മതപരമായ പാരമ്പര്യങ്ങളെയോ പരാമർശിക്കുന്നതിൽ നിന്ന് സൈനികരെയും ചാപ്ലെയിൻമാരെയും വിലക്കിക്കൊണ്ട് കാനഡ പുതിയ ദേശീയ നയം ഔദ്യോഗികമായി പുറപ്പെടുവിച്ചതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ദേശീയ പ്രതിരോധ വകുപ്പ് ജൂലൈ ഇരുപത്തിയാറിന് പുറപ്പെടുവിച്ച പുതിയ നിർദ്ദേശങ്ങൾ അനുസരിച്ച്, സൈനികരുടെ പങ്കാളിത്തം നിർബന്ധമാക്കിയിട്ടുള്ള ഔദ്യോഗിക ചടങ്ങുകളിൽ മതപരമായ ഭാഷ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ടെന്ന് കാണാൻ സാധിക്കും.
