ക്രൂസ് കപ്പലില്‍ നിന്ന് പുറത്തെത്തിച്ച ഒരു യു.എസ് പൗരന് കൂടി ഹാന്റ വൈറസ് സ്ഥിരീകരിച്ചു

0

വാഷിങ്ടണ്‍: ഹാന്റ വൈറസ് വ്യാപിച്ച ക്രൂസ് കപ്പലില്‍ നിന്ന് പുറത്തെത്തിച്ച ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 17 യു.എസ് പൗരന്മാരില്‍ ഒരാള്‍ക്കാണ് വൈറസ് ടെസ്റ്റ് പോസിറ്റീവായത്. മറ്റൊരു പൗരന് കൂടി രോഗം ലക്ഷണങ്ങളുണ്ടെന്നും യു.എസ് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

ഹാന്റവൈറസ് വ്യാപിച്ച ഡച്ച് ക്രൂസ് എംവി ഹോണ്ടിയസില്‍ നിന്നും യാത്രക്കാരെ ഒഴിപ്പിക്കുന്നത് അവസാന ഘട്ടത്തിലേക്ക് കടക്കുന്നതിനിടെയാണ് യു.എസ് പൗരന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗം സ്ഥിരീകരിച്ച യാത്രക്കാരുടെ എണ്ണം ഒന്‍പതായി. യാത്രക്കാരെ വഹിച്ചുകൊണ്ടുള്ള ചാര്‍ട്ടേഡ് വിമാനങ്ങള്‍ അതത് രാജ്യങ്ങളിലേക്ക് എത്തിത്തുടങ്ങി. 20 രാജ്യങ്ങളില്‍ നിന്നുള്ള 150 ഓളം യാത്രക്കാരാണ് കപ്പലിലുണ്ടായിരുന്നത്.

അതേസമയം വിമാനയാത്രയ്ക്കിടെ ഫ്രഞ്ച് യാത്രക്കാരില്‍ ഒരാള്‍ക്ക് രോഗ ലക്ഷണങ്ങള്‍ കണ്ടതായി ഫ്രാന്‍സും സ്ഥിരീകരിച്ചിട്ടുണ്ട്. ഒഴിപ്പിക്കുന്ന എല്ലാ യാത്രക്കാരെയും ആശുപത്രിയിലേക്ക് മാറ്റും. ഇവര്‍ക്ക് 72 മണിക്കൂര്‍ ആശുപത്രി ഐസോലേഷനും ഏര്‍പ്പെടുത്തും

You might also like