യുദ്ധത്തിൽ ചിതറിപ്പോയ യുക്രേനിയൻ വിശ്വാസികൾ യൂറോപ്പിൽ സ്ഥാപിച്ചത് 160 സഭകൾ

0

റഷ്യയുടെ അധിനിവേശത്തെ തുടർന്ന് സ്വന്തം നാട്ടിൽ നിന്ന് യൂറോപ്പിന്റെ വിവിധ രാജ്യങ്ങളിലേക്ക് കുടിയേറേണ്ടിവന്ന യുക്രേനിയൻ വിശ്വാസികൾ നാല് വർഷത്തിനിടെ ഏകദേശം 160 സഭകൾ സ്ഥാപിച്ചതായി European Christian Mission International റിപ്പോർട്ട് ചെയ്തു.

യുദ്ധം ലക്ഷക്കണക്കിന് ആളുകളെ വീടുകളിൽ നിന്ന് പുറത്താക്കിയെങ്കിലും പ്രവാസജീവിതത്തിനിടയിലും വിശ്വാസസമൂഹങ്ങൾ രൂപപ്പെടുത്തുകയും സുവിശേഷപ്രവർത്തനം തുടരുകയും ചെയ്തതിന്റെ ഉദാഹരണമായാണ് ഈ സഭകൾ വിലയിരുത്തപ്പെടുന്നത്. അഭയാർത്ഥികളായി എത്തിയവർ തങ്ങളുടെ ഭാഷയിലുള്ള ആരാധനാസമൂഹങ്ങൾ ആരംഭിച്ചതിന് പുറമേ പ്രദേശവാസികളിലേക്കും സുവിശേഷപ്രവർത്തനം വ്യാപിപ്പിക്കുന്നതായി റിപ്പോർട്ട് പറയുന്നു. ദുരിതത്തിനിടയിലും ദൈവരാജ്യത്തിന്റെ പ്രവർത്തനം തുടരുന്നു എന്ന ശക്തമായ സാക്ഷ്യമായാണ് പല മിഷൻ നേതാക്കളും ഇതിനെ കാണുന്നത്.

You might also like