ബിരുദ സ്വീകരണവും ഓർഡിനേഷൻ ശുശ്രൂഷയും

0

കോട്ടയം: കോട്ടയം കേന്ദ്രമാക്കി മൊബൈൽ ആപ്ലിക്കേഷനിലൂടെ ഓൺലൈനായി നടക്കുന്ന ഇമ്മോർട്ടൽ ലൈഫ് തിയോളജിക്കൽ സെമിനാരി പ്രത്യേകം ക്രമീകരിക്കപ്പെട്ട ഗ്രാജുവേഷൻ സർവീസും ഓഡിനേഷൻ ശുശ്രൂഷയും ഒക്ടോബർ 9 വെള്ളിയാഴ്ച രാവിലെ 10 മുതൽ പാമ്പാടി ഇമ്മോർട്ടൽ ലൈഫ് ചർച്ച് ഓഫ് ഗോഡ് ഹാളിൽ നടന്നു. 

ചെയർമാൻ ഡോ.അജു മാത്യൂസ് ജേക്കബ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഡോ. എം.പി. തോമസ് മുഖ്യപ്രഭാഷണം നടത്തി. രജിസ്ട്രാർ ജയമോൾ അജു, സഭാ വൈസ് പ്രസിഡണ്ട് പാസ്റ്റർ കെ. ജെ. ജോസ് എന്നിവർ പ്രാർത്ഥന നയിച്ചു. പാസ്റ്റർ റോബിൻ ആൻഡ് ടീം ഗാനശുശ്രൂഷ നയിച്ചു. ഡബ്ലിൻ പെനിയേൽ പെന്തക്കോസ്തൽ ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ സാബി കുര്യൻ മാസ്റ്റർ ഓഫ് ഡിവനിറ്റി (M.Div) കരസ്ഥമാക്കുകയും ഓർഡൈൻ ചെയ്യപ്പെടുകയും ചെയ്തു. ഡോ.അജു മാത്യൂസ് ജേക്കബ് ഓർഡിനേഷൻ ശുശ്രൂഷ നിർവഹിച്ചു. പാസ്റ്റർമാരായ ഷാജു വർഗീസ്, എബി മാത്യു, അജോ അലക്സ് ജെയിംസ് ജോർജ്, കെ.ജെ ജോബ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു. 

25 രാജ്യങ്ങളിലായി ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഓൺലൈനായി ക്രമീകൃതമായി പഠനം നടത്തുന്നു. ഡാളസ് കേന്ദ്രമായ അന്തർദേശീയ അംഗീകാരമുള്ള തിയോളജിക്കൽ ശൃംഖലയാണ് ബിരുദം നൽകുന്നത്. ലോകത്തിൽ എവിടെയിരുന്നും തീയോളജിക്കൽ മേഖലയിൽ ബാച്ചിലർ ഡിഗ്രിയോ സെക്കുലർ ബാച്ചിലർ ഡിഗ്രിയോ ഉള്ള പഠിതാക്കളിൽ എം.ഡിവ് ദ്വിവത്സര കോഴ്‌സ് ചെയ്യുന്നവർക്ക് ആണ് ഗ്രാജുവേഷൻ നൽകുന്നത്. 2026 ഡിസംബറിൽ ആണ് പഠനം പൂർത്തീകരിച്ച മറ്റുള്ള മുഴുവൻ വിദ്യാർത്ഥികളുടെയും വിപുലമായ ഗ്രാജുവേഷൻ സർവീസ് നടക്കുന്നത്.

You might also like