ജന്തര്‍ മന്ദിറില്‍ സിജെപിയുടെ അപ്രതീക്ഷിത പ്രതിഷേധം; പൊലീസിനെ വെട്ടിച്ച് അശുതോഷ് റാങ്കയും സൗരവ് ദാസും

0

ന്യൂഡല്‍ഹി: പൊലീസിനെ വെട്ടിച്ച് ജന്തര്‍ മന്ദിറില്‍ അപ്രതീക്ഷിത പ്രതിഷേധം നടത്തി കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി). സിജെപി നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരുടെ നേതൃത്വത്തിലാണ് മിന്നല്‍ പ്രതിഷേധം നടന്നത്.

പ്രവര്‍ത്തകര്‍ ഇരുമ്പ് ഗേറ്റും പൊലീസ് ബാരിക്കേഡും ചാടിക്കടന്ന് ജന്തര്‍ മന്ദിറിലേക്ക് പ്രവേശിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. പ്രതിഷേധക്കാരെ പിന്നീട് ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു.

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍ മന്ദിറില്‍ പ്രതിഷേധം തുടരാന്‍ ഡല്‍ഹി പൊലീസിനോട് സിജെപി അനുമതി തേടിയിരുന്നു. 24 മണിക്കൂറിനകം മറുപടി നല്‍കണമെന്നും അനുമതി ലഭിച്ചില്ലെങ്കില്‍ പുതിയ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്യുമെന്നും സിജെപി സഹകണ്‍വീനര്‍മാരായ സൗരവ് ദാസും അശുതോഷ് റാങ്കയും അറിയിച്ചിരുന്നു. ജന്തര്‍ മന്ദിര്‍ ഔദ്യോഗിക പ്രതിഷേധ വേദികളുടെ പട്ടികയില്‍ നിന്ന് ഇന്നലെ മുതല്‍ ഡല്‍ഹി പൊലീസ് ഒഴിവാക്കിയിരുന്നു.

വര്‍ഷങ്ങളായി വിവിധ സംഘടനകള്‍ പ്രതിഷേധങ്ങള്‍ക്കായി ഉപയോഗിക്കുന്ന ജന്തര്‍ മന്ദിറില്‍ സമരം നടത്താന്‍ അനുമതി നല്‍കണമെന്നായിരുന്നു ആവശ്യം. രാജ്യ തലസ്ഥാനത്ത് സുരക്ഷാ നിയന്ത്രണങ്ങള്‍ ശക്തമാക്കിയതിലൂടെ ജനജീവിതവും വ്യാപാരവും തടസപ്പെടുകയാണെന്നും നേതാക്കള്‍ ആരോപിച്ചു. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ സിജെപി അപ്രതീക്ഷിത പ്രതിഷേധം നടത്തിയത്

You might also like