ലക്ഷ്യം ജനാധിപത്യ പുനസ്ഥാപനം; ഡല്‍ഹിയില്‍ ശക്തി പ്രകടനം നടത്തി ഇന്ത്യാ മുന്നണി

0

ന്യൂഡല്‍ഹി: രാജ്യത്തെ ജനാധിപത്യ ഭരണക്രമവും ഭരണഘടനയും സംരക്ഷിക്കുന്നതിനായി പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി പോരാടുമെന്ന ശക്തമായ ആഹ്വാനവുമായി ഇന്ത്യാ മുന്നണി നേതാക്കളുടെ സംയുക്ത വാര്‍ത്താ സമ്മേളനം. എ.ഐ.സി.സി നേതാവ് രാഹുല്‍ ഗാന്ധിയുടെ ഡല്‍ഹിയിലെ വസതിയില്‍ സംഘടിപ്പിച്ച ചായ സല്‍ക്കാരത്തിന് ശേഷമാണ് പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാക്കള്‍ മാധ്യമങ്ങളെ കണ്ടത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ആര്‍.ജെ.ഡി നേതാവ് തേജ്വസി യാദവ്, സി.പി.എം ജനറല്‍ സെക്രട്ടറി എം.എ ബേബി, സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ, എന്‍.സി.പി (എസ്.സി.പി.) എം.പി സുപ്രിയ സുലെ, സമാജ്വാദി പാര്‍ട്ടി എം.പി ഹരേന്ദ്ര മാലിക്, പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, ഐസ പ്രസിഡന്റ് നേഹ ബോറ തുടങ്ങിയവര്‍ പങ്കെടുത്തു.

ഇന്ത്യയില്‍ ജനാധിപത്യം പൂര്‍ണമായും പുനസ്ഥാപിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് പ്രതിപക്ഷം മുന്നോട്ടുപോകുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്ത് തിരഞ്ഞെടുപ്പ് വ്യവസ്ഥ തകര്‍ക്കപ്പെടുകയും ഭരണഘടനാ മൂല്യങ്ങള്‍ കാറ്റില്‍പ്പറത്തപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ സമാന്തര സമരങ്ങള്‍ക്കല്ല, മറിച്ച് ഒരൊറ്റ പോരാട്ടത്തിനാണ് പ്രസക്തിയെന്നും അദേഹം വ്യക്തമാക്കി

You might also like