ബിഹാറിലെ ഹാജിപുരിന് സമീപം ഗംഗാ നദിയില്‍ യാത്രാബോട്ട് മറിഞ്ഞ് അപകടം: 11 മരണം

0

ഹാജിപുര്‍: ബിഹാറിലെ ഹാജിപുരിന് സമീപം ഗംഗാ നദിയില്‍ യാത്രാബോട്ട് മറിഞ്ഞ് അപകടം. 20 ബോട്ടിലുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടത്തില്‍ 11 പേര്‍ മരിച്ചതായിറിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഹാജിപുരിലെ രാംപുര്‍ ശ്യാംചന്ദ് ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. രഘോപുര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സമീപത്തെ ഗ്രാമത്തില്‍ സംഘടിപ്പിച്ച വിരുന്നില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് ബോട്ട് മറിഞ്ഞതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.

എന്നാല്‍, അപകടത്തില്‍പ്പെട്ടവരുടെ കൃത്യമായ എണ്ണം, എത്രപേരെ രക്ഷപ്പെടുത്തി, ആരെങ്കിലും നദിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. ബിഹാറില്‍ ഇതിന് മുമ്പും ഇതുപോലുള്ള ബോട്ടപകടങ്ങള്‍ ഉണ്ടാവുകയും ആളുകള്‍ മരണപ്പെടുകയും ചെയ്തിരുന്നു.

You might also like