
ഫ്ളാറ്റില് തീപിടിത്തം: ജര്മനിയില് മൂന്ന് മലയാളി യുവതികള്ക്ക് ദാരുണാന്ത്യം; റൊമാനിയന് പൗരന് അറസ്റ്റില്
ബര്ലിന്: ജര്മനിയിലെ ബോഷം നഗരത്തില് പാര്പ്പിട സമുച്ചയത്തിലുണ്ടായ ഭീകരമായ തീപിടിത്തത്തില് രണ്ട് യുവതികള് ഉള്പ്പെടെ മൂന്ന് മലയാളികള് ദാരുണമായി കൊല്ലപ്പെട്ടു. ഇരട്ടയാര് ശാന്തിഗ്രാം സ്വദേശി കൊച്ചെടാട്ട് നോവ സാബു (23), കൊല്ലം ചാമക്കാട് സ്വദേശിനി അഞ്ജലി ഷീല ജോയ്, കാലടി സ്വദേശിനി സ്വിന് ജോണി എന്നിവരാണ് മരണപ്പെട്ടത്. മൂന്ന് മാസം മുന്പ് പഠനത്തിനായി ജര്മനിയിലെത്തിയ നോവയും സുഹൃത്തുക്കളും രണ്ടാഴ്ച മുമ്പാണ് ഈ കെട്ടിടത്തിലെ രണ്ടാം നിലയിലേക്ക് താമസം മാറിയത്.
അപകടത്തില് അഞ്ച് പേര്ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഇതേ കെട്ടിടത്തില് താമസിച്ചിരുന്ന 41 വയസുകാരനായ റൊമാനിയന് പൗരനെ ജര്മന് പൊലീസ് കസ്റ്റഡിയിലെടുത്തു. ബോഷമിലെ ഹോഫ്സ്റ്റെഡെ മേഖലയിലുള്ള ബഹുനില പാര്പ്പിട സമുച്ചയത്തില് ചൊവ്വാഴ്ച പുലര്ച്ചെയാണ് ദുരന്തം സംഭവിച്ചത്. കെട്ടിടത്തിന്റെ രണ്ടാം നിലയിലെ അപ്പാര്ട്ട്മെന്റിലാണ് മൂന്ന് ഇന്ത്യക്കാരുടെയും മൃതദേഹങ്ങള് അഗ്നിശമന സേനാംഗങ്ങള് കണ്ടെത്തിയത്. പുക ശ്വസിച്ചും പൊള്ളലേറ്റും ഗുരുതരാവസ്ഥയിലായ അഞ്ച് പേരെ ബോഷമിലെ വിവിധ ആശുപത്രികളില് പ്രവേശിപ്പിച്ച് ചികിത്സ നല്കി വരികയാണ്. പരിക്കേറ്റവരുടെ മറ്റ് വിവരങ്ങള് അധികൃതര് പുറത്തുവിട്ടിട്ടില്ല.
കോണിപ്പടിയിലൂടെ തീ അതിവേഗം മുകളിലത്തെ നിലകളിലേക്ക് ആളിപ്പടര്ന്നത് രക്ഷാപ്രവര്ത്തനത്തെ സാരമായി ബാധിച്ചു. ഈ പ്രതികൂല സാഹചര്യം കാരണം ഫയര്ഫോഴ്സ് ഉദ്യോഗസ്ഥര്ക്ക് കൃത്യ സമയത്ത് അപ്പാര്ട്ട്മെന്റുകള്ക്കുള്ളില് പ്രവേശിക്കാനും മുകളിലെ നിലകളില് കുടുങ്ങിക്കിടന്നവരുടെ അടുക്കല് എത്തിച്ചേരാനും സാധിച്ചില്ല
