
പാക്കിസ്ഥാൻ പൈലറ്റുമാർക്ക് ഇസ്രയേലിലേക്കുള്ള വിമാനങ്ങളിൽ പ്രവർത്തിക്കുന്നതിന് വിലക്കേർപ്പെടുത്തി എയർ ഫ്രാൻസ്
പാരിസ്: പാക്കിസ്ഥാൻ പൈലറ്റുമാർക്കും ക്യാബിൻ ക്രൂ അംഗങ്ങൾക്കും ഇസ്രയേലിലേക്കുള്ള വിമാനങ്ങളിൽ പ്രവർത്തിക്കുന്നതിന് വിലക്കേർപ്പെടുത്തി എയർ ഫ്രാൻസ്. ഫ്ലൈദുബായ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് വിലക്കെന്നാണ് സൂചന. ഇസ്രയേലിലേക്കോ ഇസ്രയേലിൽനിന്ന് തിരിച്ചോ ഉള്ള എയർ ഫ്രാൻസ് വിമാനങ്ങളിൽ പാക്കിസ്ഥാൻ ജീവനക്കാരെ അനുവദിക്കില്ല.
നയതന്ത്രബന്ധമില്ലാത്ത രാജ്യങ്ങളിലെ പൗരന്മാരെ വിമാനങ്ങളിൽ ജീവനക്കാരാക്കുന്നതിന് ഇസ്രയേൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ അനുസരിച്ചാണ് വിലക്കെന്ന് എയർ ഫ്രാൻസ് വൃത്തങ്ങൾ പറഞ്ഞു. യുഎസ് എയർലൈനായ യുണൈറ്റഡ് എയർലൈൻസും ചെക്ക് എയർലൈനായ സ്മാർട് വിങ്സും സമാനമായ നിയന്ത്രണമേർപ്പെടുത്താൻ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്.
