സൗദി യാത്രക്കാര്‍ക്ക് കൂടുതല്‍ ചാര്‍ട്ടേഡ് വിമാന സര്‍വിസുകള്‍
മനാമ: ബഹ്റൈനില്‍ കുടുങ്ങിയ സൗദി യാത്രക്കാരെ ലക്ഷ്യത്തിലെത്തിക്കാന്‍ കൂടുതല്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ വരുംദിവസങ്ങളില്‍ സര്‍വിസ് നടത്തും. മലയാളികള്‍ ഉള്‍പ്പെടെ 1000ത്തോളം ഇന്ത്യക്കാരാണ് ബഹ്റൈനില്‍ കുടുങ്ങിയത്. കൂടാതെ, പാകിസ്താന് ഉള്‍പ്പെടെ മറ്റ് രാജ്യങ്ങളില്‍നിന്നുള്ള നിരവധി പേരും കുടുങ്ങിയവരിലുണ്ട്.
കിങ് ഫഹദ് കോസ്വേ വഴി സൗദിയില്‍ പ്രവേശിക്കണമെങ്കില്‍ കോവിഡ് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതാണ് യാത്രക്കാര്‍ക്ക് തിരിച്ചടിയായത്. ബഹ്റൈനില്‍ 14 ദിവസത്തെ ക്വാറന്റീനുശേഷം സൗദിയിലേക്ക് പോകാനെത്തിയവരില്‍ ഭൂരിഭാഗവും വാക്സിന് എടുക്കാത്തവരാണ്. ഇതേത്തുടര്‍ന്ന് മേയ് 20 മുതല്‍ ഇവരുടെ യാത്ര മുടങ്ങി.
ൈഫ്ല സഫ്രോണ്‍ ട്രാവല്‍ ഏജന്‍സി മുഖേന രണ്ടു ചാര്‍േട്ടഡ് വിമാനങ്ങള്‍ സൗദിയിലേക്ക് സര്‍വിസ് നടത്തി. 330 പേരാണ് ഇൗ വിമാനങ്ങളില്‍ സൗദിയില്‍ എത്തിയത്.
സൗദി എയര്ലൈന്സിെന്റ ഏതാനും ഷെഡ്യൂള്‍ഡ് സര്‍വിസുകളിലും യാത്രക്കാര്‍ സൗദിയില്‍ എത്തി. 600ഓളം പേര് സൗദിയില്‍ എത്തിയതായാണ് ട്രാവല്‍ ഏജന്‍സികളുടെ കണക്ക്.
ൈഫ്ല സഫ്രോണ്‍ തിങ്കളാഴ്ചയും ജൂണ്‍ ഒന്ന്, രണ്ട്, അഞ്ച് തീയതികളിലും ചാര്‍േട്ടഡ് സര്‍വിസ് നടത്തുന്നുണ്ടെന്ന് മാനേജ്മെന്റ് പ്രതിനിധികളായ ഷമീര്‍ ഹംസ, വി.പി. അഫ്സല്, സന സത്താര്‍ എന്നിവര്‍ പറഞ്ഞു. ബഹ്റൈന്‍ കെ.എം.സി.സിയുമായി സഹകരിച്ചാണ് ഇന്നത്തെ സര്‍വിസ് നടത്തുന്നത്. റിയാദിലേക്ക് 435 ദീനാറും ജിദ്ദയിലേക്ക് 460 ദീനാറുമാണ് യാത്രക്കാരില്‍നിന്ന് ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. സൗദിയിലെ ഒരാഴ്ചത്തെ ഹോട്ടല്‍ താമസം, ഭക്ഷണം എന്നിവ ഉള്‍പ്പെടെയാണ് ഈ തുക.