ബ്രിട്ടനിലെ പ്രാദേശിക കൗൺസിലിൽ മേയറായി വീണ്ടുമൊരു മലയാളി സാന്നിദ്ധ്യം; മലയാളിയായ സുശീല എബ്രഹാമാണ് തിരഞ്ഞെടുക്കപ്പെട്ടത്

0

 

ലണ്ടൻ: ബ്രിട്ടനിലെ പ്രാദേശിക കൗൺസിലിൽ മേയറായി വീണ്ടുമൊരു മലയാളി സാന്നിദ്ധ്യം. റോയൽ ബൊറോ ഓഫ് കിങ്സ്റ്റൻ അപ്പ് ഓൺ തേംസിന്റെ മേയറായാണ് മലയാളിയായ സുശീല എബ്രഹാം തിരഞ്ഞെടുക്കപ്പെട്ടത്.
ബ്രിട്ടനിലെ മലയാളി കുടിയേറ്റത്തിന്റെ ആദ്യ നാളുകളിൽ സിംഗപ്പൂർ വഴി ബ്രിട്ടനിലെത്തിയതാണ് മേയർ സുശീല എബ്രഹാമിന്റെ കുടുംബം. കിങ്സ്റ്റൻ സർബിറ്റണിൽ താമസമാക്കിയിട്ടുള്ള സുശീല എബ്രഹാം പ്രമുഖ സോളിസിറ്റർ കൂടിയാണ്. ബാരിസ്റ്ററായ ഡോ.മാത്യു എബ്രഹാമാണ് ഭർത്താവ്.ബ്രിട്ടനിലെ പ്രാദേശിക തിരഞ്ഞെടുപ്പുകളിൽ നാല് മലയാളികളാണ് ഇക്കുറി തിരഞ്ഞെടുപ്പിൽ വിജയിച്ചത്. മറ്റൊരാൾ പിന്നീട് നോമിനേഷനിലൂടെയും കൗൺസിലറായി. ലൂട്ടനിൽ നിന്നും മുൻ മേയർ കൂടിയായ ഫിലിപ്പ് എബ്രഹാം, ബേസിംഗ്‌സ്‌റ്റോക്കിൽ നിന്നും ലേബർ ടിക്കറ്റിൽ വിജയിയായ സജീഷ് ടോം, ഹാംഷെയറിൽ നിന്നും കൺസർവേറ്റിവ് ടിക്കറ്റിൽ വിജയിയായ അജി പീറ്റർ, മിൽട്ടൺ കെയ്ൻസിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അശ്വിൻ ചാക്കോ എന്നിവരാണ് മറ്റുള്ളവർ.

You might also like