റിയാദില്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ച എറണാകുളം സ്വദേശിയുടെ മൃതദേഹം സംസ്​കരിച്ചു

0

റിയാദ്: കോവിഡ്​ ബാധിച്ച്‌​ മരിച്ച മലയാളിയുടെ മൃതദേഹം റിയാദിന്​ സമീപം സംസ്​കരിച്ചു. എറണാകുളം നോര്‍ത്ത് പറവൂര്‍ പെരുമ്ബടന്ന സ്വദേശി കളത്തില്‍ ചന്ദ്ര​െന്‍റയും പ്രേമയുടെയും മകന്‍ ബിനോയ് ചന്ദ്ര​െന്‍റ (50) മൃതദേഹമാണ്​ റിയാദില്‍ നിന്നും 240 കിലോമീറ്റര്‍ അകലെ ദവാദ്മിയില്‍ സംസ്കരിച്ചത്.

25 വര്‍ഷത്തിലേറെയായി സൗദിയില്‍ പ്രവാസിയായ ബിനോയ് ചന്ദ്രന്‍ സ്വന്തമായി ബിസിനസ്​ നടത്തുകയായിരുന്നു. അല്‍മറായി തുടങ്ങിയ കമ്ബനികളിലും ജോലി ചെയ്തിട്ടുണ്ട്. ഭാര്യ ലേഖ, വിദ്യാര്‍ഥികളായിരുന്ന ആദിത്യ, അഭിമന്യു, ആരാധ്യ എന്നിവരോടൊപ്പം കുടുംബസമേതം റിയാദിലായിരുന്നു താമസിച്ചിരുന്നത്.

കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ ആവശ്യമായ ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച്‌ മൃതദേഹം സംസ്​കരിക്കാന്‍ കാലതാമസം നേരിടുമെന്നതിനാല്‍ റിയാദിലുള്ള കുടുംബത്തെ നാട്ടില്‍ അയക്കുന്നതും വൈകുമെന്ന്​ മനസിലാക്കി സാമൂഹിക പ്രവര്‍ത്തകര്‍ സൗദി അധികൃതരില്‍ നിന്നും പ്രത്യേക അനുമതി കരസ്ഥമാക്കിയാണ് മൃതദേഹം സംസ്കരിച്ചത്.

കേളി കേന്ദ്ര ജീവകാരുണ്യ വിഭാഗത്തി​െന്‍റ നേതൃത്വത്തില്‍ ദവാദ്മി ഏരിയ ജീവകാരുണ്യ വിഭാഗമാണ് മൃതദേഹം സംസ്കരിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കിയത്. സംസ്കാര ചടങ്ങില്‍ കേളി ജീവകാരുണ്യ പ്രവര്‍ത്തകരും മറ്റു സാമൂഹിക പ്രവര്‍ത്തകരും സംബന്ധിച്ചു.

You might also like