സൗദിയില്‍ മരിച്ച നഴ്സ് ഷിന്‍സിയുടെ മൃതദേഹം നാളെ നാട്ടില്‍ എത്തിക്കും
കുറവിലങ്ങാട്: സൗദിയിലെ നജ്റാനിലുണ്ടായ വാഹനാപകടത്തില്‍ മരണമടഞ്ഞ മലയാളി നേഴ്സ് കോട്ടയം കുറവിലങ്ങാട് വയലാ ഇടച്ചേരിതടത്തില് ഫിലിപ്പ് – ലീലാമ്മ ദമ്ബതികളുടെ മകള്‍ ഷിന്‍സി ഫിലിപ്പ് (28), തിരുവനന്തപുരം സ്വദേശി അശ്വതി വിജയന് എന്നിവരുടെ മുതദേഹം ഞായറാഴ്ച നാട്ടില്‍ എത്തിക്കും. രാവിലെ ഏഴ് മണിയോടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിക്കുന്ന മൃതദേഹം കുടുംബാഗങ്ങള്‍ ഏറ്റുവാങ്ങും.
ഷിന്‍സിയുടെ മൃതദേഹം തിങ്കളാഴ്ച രാവിലെ 7 മണിയോടെ ഭര്‍ത്താവ് കോട്ടയം കുഴിമറ്റം പാച്ചിറ തോപ്പില്‍ ബിജോ കുര്യെന്റ വീട്ടില്‍ പൊതുദര്ശനത്തിന്െവക്കും. തുടര്‍ന്ന് 10.30 ഓടെ കുറവിലങ്ങാട് വയലായിലെ ഇടച്ചേരി തടത്തില്‍ വീട്ടില്‍ എത്തിക്കും. ഉച്ചകഴിഞ്ഞ് 3 മണിയോടെ വയലാ സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍ സംസ്കരിക്കും. ഭര്‍ത്താവിനൊപ്പം പുതിയ ആശുപത്രിയില്‍ ജോലി ചെയ്ത് തുടങ്ങാനിരിക്കെ ആയിരുന്നു ഷിന്‍സിയുടെ മരണം.
അല്‍ ഖാലിദിയാ കിങ്ങ് ഖാലിദ് ആശുപത്രിയിലെ നേഴ്സുമാരാണ് അപകടത്തില്‍ പെട്ടത്. അഞ്ചുപേര്‍ യാത്ര ചെയ്ത കാറില്‍ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു. നാല് സ്ത്രീകളും വാഹനമോടിച്ചിരുന്ന പുരുഷനുമാണ് ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്ന മറ്റ് മൂന്നുപേര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ഭര്‍ത്താവ് ബിജോ കുര്യന് ബഹറൈനില്‍ നേഴ്സാണ്. ഇതുവരെ ജോലി ചെയ്ത നര്ജാനിലെ ആശുപത്രിയില്‍നിന്നും ജോലി ഉപേക്ഷിച്ച് ബഹ്ൈറനിലെ ഭര്ത്താവിെന്റയടുത്തേക്ക് ഇന്ന് പോകാനുള്ള തയാറെടുപ്പിലായിരുന്നു ഷിന്‍സി. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് 4 മാസം കഴിഞ്ഞതെയുള്ളു.