BREAKING// കോവിഡ് വാക്സിനെടുക്കാത്തവരുടെ സിം കാർഡുകൾ ബ്ലോക്ക് ചെയ്യും: കടുത്ത നടപടികൾ പ്രഖ്യാപിച്ച് പാകിസ്ഥാൻ
പഞ്ചാബ്: കോവിഡ് വാക്സിനെടുക്കാത്തവരുടെ മൊബൈൽ സിം കാർഡുകൾ ബ്ലോക്ക് ചെയ്യുമെന്ന് പ്രഖ്യാപിച്ച് പാകിസ്ഥാൻ. പാകിസ്ഥാൻ പഞ്ചാബ് പ്രവിശ്യയിലാണ് വാക്സിനെടുക്കാൻ മടിക്കുന്നവർക്കെതിരെ നടപടി പ്രഖ്യാപിച്ചത്.
സിവിൽ, സൈനിക നേതാക്കളുടെ ഉന്നതതല യോഗത്തിലാണ് പഞ്ചാബ് ആരോഗ്യമന്ത്രി ഡോ. യാസ്മിൻ റാഷിദ് ഇക്കാര്യം പ്രസ്താവിച്ചത്. പ്രത്യേക ആരോഗ്യ വിഭാഗം വക്താവ് സയ്യിദ് ഹമ്മദ് റാസയാണ് തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്.
വാക്സിനെടുക്കുന്നതിൽ ലോകത്ത് തന്നെ ഏറ്റവും പിന്നിലാണ് പാകിസ്ഥാൻ. രാജ്യത്ത് ആകെ 19 ശതമാനം ആരോഗ്യ പ്രവർത്തകർക്ക് മാത്രമാണ് വാക്സിൻ ഇതുവരെ എടുത്തത്.പഞ്ചാബ് പ്രവിശ്യയിലെ വാക്സിനേഷൻ നിരക്ക് കുറഞ്ഞതിനെ തുടർന്നാണ് നടപടി. സാമൂഹിക മാധ്യമങ്ങളിലും ഇൻറർനെറ്റിലൂടെയുമുള്ള വ്യാജ പ്രചാരണങ്ങളാണ് മിക്കവാറും പേരെയും വാക്സിൻ എടുക്കുന്നതിൽ നിന്നും പിന്നോട്ട് വലിക്കുന്നത്.