“ഒരു മാമ്മോദീസ എന്റെ ജീവിതത്തിൽ വരുത്തിവച്ച വിന”- മാത്യു തെരാടി

0

 

 

ഞാൻ പോലും  അറിയാതെ, എന്നെ എന്റെ മാതാപിതാക്കൾ മാമ്മോദീശക്കു വേണ്ടി, ഒരു പുരോഹിതന്റെ ചരണങ്ങളിൽ അടിമയാക്കി. ഞാൻ ഒരു കത്തോലിക്കാനായി പോലും?? ആർക്ക് വേണ്ടി? അവർക്ക് വേണ്ടി.

 

അന്ന് മുതൽ തുടെങ്ങി എന്റെ ദുരന്തം. ഞാൻ എന്റെ സ്വന്തം എന്ന് കരുതിയ പുരോഹിതർ തന്നെ ഇത്രമാത്രം ദുഃഖം എനിക്ക് തരുമെന്ന് എന്റെ അപ്പൻ അറിഞ്ഞിരുന്നു എങ്കിൽ ഒരിക്കലും എന്നെ മാമ്മോദീസ മുക്കില്ലായിരുന്നു.

 

എന്റെ ആദ്യത്തെ 28 വർഷക്കാലം എനിക്ക് ഇഷ്ടമില്ലാതെ എല്ലാ ഞായറാഴ്ചളിലും, പള്ളിയിൽ പോയി; മാമ്മോദീസ മുങ്ങിയതുകൊണ്ടാണ്. പെരുന്നാളിന് അപ്പൻ തരുന്ന ഒരു രൂപ നുള്ളികീറി  പുണ്യളന്മാർക്കും പുണ്യവതികൾക്കും,ഇഷ്ടമില്ലാതിരുന്നിട്ടും, പങ്കു വച്ചു. പക്ഷേ ഞാൻ കൊടുക്കുന്നതും ചെയ്തതും എല്ലാം ദൈവപക്കൽ എത്തി എന്ന് പുരോഹിതൻ നുണ പറഞ്ഞു. അതെല്ലാം അവരുടെ കീശകളിൽ കുമിഞ്ഞുകൂടി. എല്ലാം മാമ്മോദീസ മുങ്ങിയത് കൊണ്ട്.

 

എന്റെ ജീവിതം അവർ നുണകൾ കൊണ്ട് നിയന്ത്രിച്ചു. സ്വന്തമായി ഒരു പെണ്ണുകെട്ടാൻ പോലും അവർ സമ്മതിച്ചില്ല. എന്നെ പള്ളിയിൽ നിന്നും പുറത്താക്കി. ഒറ്റ കാരണം. ഞൻ മാമ്മോദീസാ മുങ്ങി. ആ മാമോദീസ സത്യത്തിൽ എന്നെ ക്രിസ്തു മതത്തിൽ നിന്നും പുറത്താക്കി. ഞാൻ വേറൊരു മതത്തിൽ ചേരാതെ മറ്റൊരു പള്ളിയിൽ ചേർന്നത് അവരുടെ ഓശാരം കൊണ്ടൊന്നുമല്ല. എന്നിട്ടും ഇ ചെറ്റകൾ എന്നെ പറ്റി നുണ പറഞ്ഞു പരത്തുന്നു. അവർ പറഞ്ഞിട്ടാണ് പോലും ഞൻ മറ്റു പള്ളിയിൽ ചേർന്നത്.

 

യേശുവാണോ മാമോദീസാ കൊടുക്കണം എന്ന് പറഞ്ഞത്. അത് ഇപ്പോൾ വിശ്വസിക്കാൻ പ്രയാസം തോന്നുന്നു. കാരണം, അടിമത്വത്തിൽ നിന്ന് രക്ഷിക്കാൻ വന്ന യേശു ഒരിക്കലും ഈ മാമ്മോദീസ വഴിയുള്ള അടിമത്വം എന്റെ തലയിൽ വച്ച്കെട്ടില്ലായിര്ന്നു.

 

മാമോദീസയും സന്മാരാര്ഗ്ഗ നടപ്പും എനിക്ക് സ്വർഗം തരുമെന്ന് അവരും അവരുടെ പുസ്‌തകങ്ങളും ഒരു തലയിണ മന്ത്രം പോലെ എന്റെ കാതിലിലിൽ ഒരുവിട്ടുകൊണ്ടേ ഇരുന്നു. അത് നേരാണോ? ഇന്ന് വരെ അവർ പറഞ്ഞെതെല്ലാം വെറും നുണകൾ. അവർ പോലും കാണാത്ത ഒരു സ്വർഗ്ഗരാജ്യമുണ്ട് എന്ന് ഞാൻ എങ്ങനെ വിശ്വസിക്കും?

 

ഞാൻ മമ്മുദീശ മുങ്ങിയില്ലായിരുന്നു എങ്കിൽ ആശിച്ചു പോകുന്നു. കാരണം ഞാൻ അനുഭവിച്ച വേദനയും പുറത്താക്കലും മാമ്മോദീസ കൊണ്ട് മാത്രല്ലേ?

 

ഞാൻ ഇ പറഞ്ഞതെല്ലാം എന്റെ അനുഭവം. എന്റെ വിശ്വാസം. പക്ഷെ, ഇവർ ദൈവം പറഞ്ഞെതെല്ലാം വളച്ഛ് ഒടിച്ഛ് എനിക്ക് പാര പണിതതാണ് എങ്കിൽ ദൈവം ചോതിക്കും എന്നും, യേശു ദൈവ പുത്രനെന്നും ഞാൻ വിശ്വസിക്കുന്നു.

 

ആമ്മേൻ

തെരാടി.

You might also like