ഒരിക്കൽ ഒരു പ്രൊഫസർ ക്ലാസിലെത്തി വിദ്യാർത്ഥികളോട് ഉടനെ തന്നെ ഒരു പരീക്ഷയെഴുതുവാൻ തയ്യാറായികൊളളാൻ പറഞ്ഞു. അപ്രതീക്ഷമായി പരീക്ഷ എന്ന് കേട്ടപ്പോൾ അവര് ഒന്നു അമ്പരന്നു. പ്രൊഫസർ പരീക്ഷ പേപ്പറുകൾ വിതരണം ചെയ്യാനാരംഭിച്ചു.
മടക്കിയ പേപ്പറുകളാണ് വിതരണം ചെയ്തത്.
എല്ലാവര്ക്കും കൊടുത്തു കഴിഞ്ഞപ്പോൾ മടക്ക് നിവർത്തി നോക്കാൻ അദ്ദേഹം ആവിശ്യപ്പെട്ടു.
ആശ്ച്വര്യമെന്ന് പറയട്ടെ ആ ചോദ്യ പേപ്പറിന്റെ *മധ്യത്തിലായി ഒരു കറുത്ത അടയാളമല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല.
എന്തു ചെയ്യണമെന്നു അറിയാതെ നില്കുന്ന കുട്ടികളോട് പ്രൊഫസർ പറഞ്ഞു…..
“നിങ്ങൾ ചോദ്യപേപ്പറിൽ എന്തു കാണുന്നുവോ അതിനെ കുറിച്ച് എഴുതുക.”*
ഈ ബുദ്ധിമുട്ടേറിയ ചോദ്യത്തിനു അവര് തങ്ങളാലാവും വിധം ഉത്തരം എഴുതീ.
ക്ലാസ് തീരാറായപ്പോഴേക്കും പ്രഫസർ ഉത്തര കടലാസുകൾ ശേഖരിച്ചു ഉറക്കെ വായിക്കാൻ തുടങ്ങി. എല്ലാ കുട്ടികളും *ആ കറുത്ത അടയാളത്തെ* കുറിച്ചാണെഴുതിയത്.
അതിന്റെ വലുപ്പം, സ്ഥാനം, ആകൃതി എന്നിവയെ കുറിച്ചെല്ലാം അവര് നീട്ടി പരത്തി എഴുതിയിരുന്നു.
എല്ലാ ഉത്തര കടലാസും വായിച്ചു കഴിഞ്ഞേപ്പോൾ ക്ലാസ് നിശബ്ദമായിരുന്നു.
പിന്നീടു പ്രഫസർ പരീക്ഷയെ കുറിച്ച് വിശദീകരിക്കാനാരംഭിച്ചു.
ഈ ഉത്തരങ്ങളുടെ അടിസ്ഥാനത്തിലു നിങ്ങളെ ഞാന് ഗ്രേഡ് ചെയ്യുന്നില്ല.
മറിച്ച് ചിന്തിക്കാനുളള ഒരു അവസരം തരികയാണു ഞാൻ.
നിങ്ങളെല്ലാവരും ഇതിലെ കറുത്ത പാടിനെ കുറിച്ചാണ് എഴുതിയത്.
ആരും വെളുത്ത കടലാസിനെ കുറിച്ച് ഒരു വാക്കു പോലും പറഞ്ഞിട്ടില്ല.
നമ്മുടെ ജീവിതത്തിലും ഇതാണ് സംഭവിക്കുന്നത്.
എല്ലാവരും അവരുടെ ചെറിയ പ്രശ്നങ്ങളില് മനസ്സുടക്കി നില്ക്കും.
*ആരോഗ്യ പ്രശ്നങ്ങൾ ,* *സാമ്പത്തിക ബുദ്ധിമുട്ടുകൾ,
കുടുംബ ബന്ധങ്ങളിലുണ്ടാകുന്ന ചെറിയ വിളളലുകൾ’,* *കൂട്ടുകാരുമായുളള പ്രശ്നങ്ങള് തുടങ്ങി അനവധി ചെറിയ കാര്യങ്ങൾ.
ഈ പ്രശ്നങ്ങളിലേക്ക് മാത്രം ശ്രദ്ധയൂന്നുന്ന നമ്മള് നമുക്ക് കിട്ടിയിരിക്കുന്ന മറ്റു നിരവധി കഴിവുകളും അനുഗ്രഹങ്ങളും കാണാതെ പോവുന്നു.
ഈ കറുത്ത പാട് കണ്ണിനെ പലപ്പോഴും മലീനസമാക്കുന്നു.
ഈ പാടുകളിൽ നിന്നു കണ്ണെടുത്ത് ജീവിതം കൂടുതൽ ആസ്വോദ്യകരമാക്കാൻ ശ്രമിക്കുക.
ഓരോ നിമിഷവും ആസ്വദിക്കുക.
*മറ്റുളളവരേയും സ്നേഹിക്കുക.*“`