വാക്‌സിന്‍ ഇടവേള നീട്ടുന്നത് കോവിഡ് ബാധിക്കാന്‍ ഇടയാക്കിയേക്കും: ഡോ. ആന്റണി ഫൗചി

0

 

 

വാഷിങ്ടൺ: വാക്സിൻ ഡോസുകൾക്കിടയിലെ ഇടവേള നീട്ടുന്നത് ആളുകളിൽ കോവിഡ് ബാധിക്കാൻ ഇടയാക്കിയേക്കുമെന്ന് യുഎസ് പ്രസിഡന്റിന്റെ ആരോഗ്യ ഉപദേഷ്ടാവ്ഡോ. ആന്റണി ഫൗചി.

എം.ആർ.എൻ.എ വാക്സിനുകളായ ഫൈസറിനും മൊഡേണയ്ക്കുമുള്ള അനുയോജ്യമായ ഇടവേള യഥാക്രമം മൂന്നാഴ്ചയും നാലാഴ്ചയുമാണ്. വാക്സിൻ ഇടവേള നീട്ടുന്നത് പുതിയ ഏതെങ്കിലും കോവിഡ് വകഭേദങ്ങൾ പിടിപെടാൻ കാരണമാകുമെന്നും ഫൗചി ദേശീയ മാധ്യമത്തോട് വ്യക്തമാക്കി.

നേരത്തെ വാക്സിൻ ഇടവേള വർധിപ്പിച്ച യുകെയിൽ അക്കാലയളവിൽ പലർക്കും കോവിഡ് ബാധിച്ചു. അതിനാൽ മുൻനിശ്ചയിച്ച ഇടവേളയിൽ തന്നെ വാക്സിൻ കുത്തിവെപ്പ് നൽകുന്നതാണ് ഉചിതം. അതേസമയം വാക്സിൻ ലഭ്യത കുറവാണെങ്കിൽ ഇടവേള നീട്ടുന്നത് ആവശ്യമായിരിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

You might also like