TOP NEWS| ‘ഐടി നിയമത്തിന്‍റെ സംരക്ഷണം ഇനിയില്ല’, ട്വിറ്ററിനെതിരെ നടപടിയെന്ന് കേന്ദ്രം; ആദ്യ കേസെടുത്ത് യുപി പൊലീസ്

0

 

ദില്ലി: സാമൂഹിക മാധ്യമമായ ട്വിറ്ററിനെതിരെ കർശന നടപടിക്കൊരുങ്ങി കേന്ദ്ര സർക്കാർ. ട്വിറ്ററിന് ഐടി നിയമത്തിന്‍റെ സംരക്ഷണം ഇനിയില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. സർക്കാർ മാർഗ്ഗനിർദ്ദേശം പാലിക്കാത്ത സാഹചര്യത്തിൽ കടുത്ത നടപടിയെടുക്കാനുള്ള തീരുമാനം. ഐടി ചട്ടം  പ്രാബല്യത്തിൽ വന്നതിന് പിന്നാലെ സാമൂഹിക മാധ്യമ കമ്പനികളെല്ലാം പരാതി പരിഹാര ഉദ്യോഗസ്ഥനെ നിയമിച്ച് അറിയിക്കണമെന്ന് കേന്ദ്രം ഉത്തരവിട്ടിരുന്നു.

മറ്റ് സാമൂഹിക മാധ്യമ കമ്പനികളെല്ലാം ഉദ്യോഗസ്ഥനെ നിയമിച്ച് കേന്ദ്രത്തെ അറിയിച്ചിരുന്നു. എന്നാൽ ട്വിറ്റ‍ർ ഇതിന് വഴങ്ങിയിരുന്നില്ല. പിന്നീട് ട്വിറ്റർ ഉദ്യോഗസ്ഥനെ നിയമിച്ചെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഉദ്യോഗസ്ഥനെ നിയമിച്ചതായുള്ള ട്വിറ്ററിന്‍റെ അറിയിപ്പ് ഇതുവരെ കിട്ടിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഇതോടെയാണ് കർശന നടപടിയിലേക്ക് നീങ്ങാൻ കേന്ദ്രം തീരുമാനിച്ചത്. അതിനിടെ ട്വിറ്ററിനെതിരെ ആദ്യ കേസെടുത്ത് മുന്നോട്ടു പോകാനുള്ള തീരുമാനത്തിലാണ് ഉത്തർപ്രദേശ് പൊലീസ്. തെറ്റായ വിവരം പ്രചരിപ്പിച്ചു എന്നാരോപിച്ചാണ് കേസെടുത്തിട്ടുള്ളത്.

You might also like