ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ കൊച്ചിയിലെ വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടുന്നു; പ്രതിഷേധം
കൊച്ചി | ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷനു കീഴിലുള്ള കൊച്ചിയിലെ വിദ്യാഭ്യാസ വകുപ്പ് ഓഫീസ് അടച്ച് പൂട്ടുന്നു. വകുപ്പിലെ ജീവനക്കാരോട് ഒരാഴ്ചക്കുള്ളില്‍ കവരത്തിയില്‍ തിരിച്ചെത്തി റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓഫീസിലെ ഉപകരണങ്ങള്‍ കവരത്തിയിലേക്ക് മാറ്റാനും നിര്‍ദേശമുണ്ട്.
ഓഫീസിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കണമെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ നേരത്തെ നിര്‍ദേശം നല്‍കിയതിന്റെ ഭാഗമായാണ് നടപടിയെന്നാണ് അറിയുന്നത്. ലക്ഷദ്വീപില്‍ നിന്ന് കേരളത്തിലേക്ക് പഠനത്തിനെത്തുന്ന വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ക്കായാണ് വിദ്യാഭ്യാസ വകുപ്പ് കൊച്ചിയില്‍ ഓഫീസ് ആരംഭിച്ചത്. കേരളത്തിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഏറെ ഉപകാരപ്പെട്ടിരുന്ന ഓഫീസ് അടച്ചുപൂട്ടുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.