TOP NEWS| കോവിഡ് മൂന്നാം തരംഗത്തില്‍ പ്രതിദിന കേസുകള്‍ രണ്ടു ലക്ഷം വരെയെന്ന് പഠനം
കോവിഡ് വ്യാപനത്തിന്റെ മുൻ തരംഗങ്ങളിലെ വ്യാപനരീതി പരിഗണിച്ചാൽ കോവിഡ് മൂന്നാം തരംഗത്തിന്റെ പീക്ക് പോയിന്റ് ഒക്ടോബർ-നവംബർ മാസത്തിനിടയിലായിരിക്കുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്.
ഇന്ത്യയിലെ കോവിഡ് വ്യാപനത്തെ കുറിച്ച് പഠിക്കാൻ സർക്കാർ നിയമിച്ച സമിതിയുടേതാണ് പുതിയ പഠനം. ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ കീഴിലാണ് കോവിഡ് വ്യാപനത്തെ കുറിച്ച് പഠിക്കാനുള്ള ഈ സമിതി രൂപീകരിച്ചിട്ടുള്ളത്.