TOP NEWS| കോവിഡ് മരണക്കണക്ക് മറച്ചുവച്ചതു തിരിച്ചടിയായി; മരണം അഞ്ചിരട്ടിയായേക്കും

0

 

തിരുവനന്തപുരം • കോവിഡ് ബാധിച്ചു മരിച്ചവരുടെ യഥാർഥ കണക്കുകൾ മറച്ചുവച്ച സംസ്ഥാന സർക്കാരിനു സുപ്രീം കോടതിയുടെ വിധി കനത്ത തിരിച്ചടിയാകും. നഷ്ടപരിഹാരം സംബന്ധിച്ച കേസിലാണു കോവിഡ് മരണങ്ങൾ കണക്കാക്കുന്നതിൽ പൊളിച്ചെഴുത്തു വേണമെന്നു കോടതി വിധിച്ചത്. കോവിഡ് ഭേദമായശേഷം അനുബന്ധ രോഗങ്ങൾ മൂലം 3 മാസത്തിനിടെ മരിച്ചാൽ പോലും അതു കോവിഡ് മരണത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്തണമെന്നാണു വിധി. 2020 മാർച്ച് 22 മുതലുള്ള മരണങ്ങൾക്ക് ഇതു ബാധകമാക്കി.

You might also like