‘രണ്ടിനോളം കടുക്കില്ല മൂന്നാം തരംഗം: ജാഗ്രതയില്ലെങ്കിൽ ഒക്ടോബർ–നവംബർ മാസങ്ങളിലുണ്ടാകും’

0

ന്യൂഡൽഹി ∙ രണ്ടാം കോവിഡ് തരംഗത്തിനിടെ പ്രതിദിനം റിപ്പോർട്ട് ചെയ്ത കേസുകളുടെ പകുതിയോളമേ മൂന്നാം തരംഗത്തിലുണ്ടാകൂ എന്നു കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴിലുള്ള വിദഗ്ധ സമിതിയുടെ വിലയിരുത്തൽ. ജാഗ്രതാ നടപടികളില്ലെങ്കിൽ ഒക്ടോബർ–നവംബർ മാസങ്ങളിലായി രാജ്യത്തു മൂന്നാം തരംഗമുണ്ടാകുമെന്നാണു മുന്നറിയിപ്പ്.

മൂന്നാം തരംഗത്തിലും ദിവസം ചുരുങ്ങിയത് 50,000 മുതൽ ഒരു ലക്ഷം വരെ കേസുകളുണ്ടാകും. പരമാവധി പ്രതീക്ഷിക്കുന്നത് 1.5 ലക്ഷം – 2 ലക്ഷം കേസുകളാണ്. രണ്ടാം തരംഗം ഓഗസ്റ്റ് പകുതിയോടെ അവസാനിക്കുമെന്നാണു വിലയിരുത്തൽ. രാജ്യത്തെ കോവിഡ് വ്യാപനരീതി പ്രവചിക്കാൻ നിയോഗിക്കപ്പെട്ട സമിതിയാണിത്.

You might also like