കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടത് 10.73 ലക്ഷം പ്രവാസികള്‍ക്ക്
തിരുവനന്തപുരം: കോവിഡ് വ്യാപന ഘട്ടം മുതല്‍ കേരളത്തിലേക്ക് 15 ലക്ഷത്തില്‍പരം പ്രവാസികള്‍ തിരിച്ചുവന്നപ്പോള്‍ ഇൗ കാലയളവില്‍ വിദേശത്തേക്ക് പോയത് 28 ലക്ഷത്തില്‍പരം പേര്. കോവിഡ് ആരംഭിച്ച ശേഷം സംസ്ഥാനത്തെ നാലു വിമാനത്താവളങ്ങള്‍ വഴി വിദേശത്തേക്ക് യാത്ര ചെയ്തത് 28,40,303 പേരാണ്. 10,95,470 പേര് നെടുമ്ബാേശ്ശരി വഴിയും 8,49,008 പേര് കരിപ്പൂര്‍ വഴിയും 5,47,831 പേര് തിരുവനന്തപുരം വഴിയും 3,47,994 പേര് കണ്ണൂര്‍ വഴിയുമാണ് പോയതെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി വെളിപ്പെടുത്തി.
കോവിഡ് വ്യാപന കാലയളവില്‍ ജൂലൈ മൂന്നു വരെ 15,01,326 പേരാണ് കേരളത്തില്‍ തിരിച്ചെത്തിയതെന്നാണ് സംസ്ഥാന സര്‍ക്കാറിെന്റ ജാഗ്രത പോര്‍ട്ടല്‍ വഴി ശേഖരിച്ച കണക്ക്. ഇതില്‍ 10,73,673 പേര് ജോലി നഷ്ടപ്പെട്ടവരും 2,96,240 പേര് വിസ കാലാവധി കഴിഞ്ഞവരുമാണ്. 84,154 പേര് പത്തില്‍ താഴെ പ്രായമുള്ള കുട്ടികളാണ്. 30,704 പേര് മുതിര്‍ന്ന പൗരന്മാരാണ്.
മടങ്ങിവന്നവരില്‍ 13,641 പേര് ഗര്‍ഭിണികളും 2914 പേര് അവരുടെ ഭര്ത്താക്കന്മാരുമായിരുന്നു. 15 ലക്ഷത്തിലധികം പേര് കോവിഡ് കാലത്ത് മടങ്ങിവന്നെങ്കിലും നല്ലൊരു ശതമാനവും തിരിച്ചുപോയിട്ടുണ്ടെന്നാണ് നോര്‍ക്ക വിലയിരുത്തല്‍. കോവിഡ് കാലത്ത് വിദേശത്തേക്ക് യാത്ര ചെയ്തവരില്‍ നല്ലൊരു ശതമാനവും തിരികെ പോയ പ്രവാസികളാണെന്നാണ് കണക്കുകൂട്ടല്‍.
കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴി യാത്ര ചെയ്ത 28 ലക്ഷത്തില്‍ മൂന്നു ലക്ഷം പേരെങ്കിലും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാകാം. ഇതുകഴിച്ചാല്‍ തന്നെ 25 ലക്ഷം മലയാളികള്‍ വിദേശത്തേക്ക് േപായിട്ടുണ്ട്. വിദേശത്തേക്ക് മടങ്ങുന്നവരുടെ കണക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേകമായി ശേഖരിക്കാത്തതിനാല്‍ തിരികെ വന്നവരില്‍ എത്ര പേര് വീണ്ടും വിദേശത്ത് പോയെന്ന വിവരം ലഭ്യമല്ല.