ലോകത്ത് കൊവിഡ് മരണം നാല്‍പത് ലക്ഷം പിന്നിട്ടു, 18.49 കോടി രോഗബാധിതര്‍
ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് മരണം നാല്‍പത് ലക്ഷം പിന്നിട്ടു. പതിനെട്ട് കോടി നാല്‍പത്തൊന്‍പത് ലക്ഷം പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 3.34 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പതിനാറ് കോടി തൊണ്ണൂറ്റിരണ്ട് ലക്ഷം പേര്‍ രോഗമുക്തി നേടി.
അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്. യുഎസില്‍ 6.21 ലക്ഷം പേരാണ് മരിച്ചത്. മരണസംഖ്യയില്‍ തൊട്ടുപിന്നില്‍ ബ്രസീലാണ്. രാജ്യത്ത് 5.25 ലക്ഷം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഇന്ത്യയില്‍ 4,02,728 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ ദിവസം 723 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗബാധിതരുടെ എണ്ണം 3,05,85,229 ആയി ഉയര്‍ന്നു. നിലവില്‍ 4.82 ലക്ഷം പേരാണ് ചികിത്സയിലുള്ളത്.