TOP NEWS| ഹാഗിയ സോഫിയ മോസ്ക്കാക്കി മാറ്റിയ ഏര്‍ദോഗന്റെ ആ ഒപ്പുവെയ്ക്കലിന് ഇന്നേക്ക് ഒരാണ്ട്: നീറുന്ന ഓര്‍മ്മയില്‍ ക്രൈസ്തവര്‍

0

 

ഹാഗിയ സോഫിയ മോസ്ക്കാക്കി മാറ്റിയ ഏര്‍ദോഗന്റെ ആ ഒപ്പുവെയ്ക്കലിന് ഇന്നേക്ക് ഒരാണ്ട്: നീറുന്ന ഓര്‍മ്മയില്‍ ക്രൈസ്തവര്‍

ഇസ്താംബൂള്‍: ലോക രാജ്യങ്ങളുടെ ശക്തമായ എതിര്‍പ്പിനെ വകവെക്കാതെ ക്രൈസ്തവ ദേവാലയമായിരിന്ന ഹാഗിയ സോഫിയയെ മോസ്ക്കാക്കി മാറ്റിയ ഉത്തരവിൽ തുർക്കി പ്രസിഡന്റ് തയിബ് എർദോഗൻ ഒപ്പുവെച്ചിട്ട് ഇന്നേക്ക് ഒരാണ്ട്. 2020 ജൂലൈ 10നാണ് ആധുനിക തുർക്കിയുടെ പിതാവായ മുസ്തഫ കമാൽ അതാതുർക്ക് ഹാഗിയ സോഫിയയെ നിയമവിരുദ്ധമായിട്ടാണ് മ്യൂസിയമാക്കി മാറ്റിയതെന്ന് ഇസ്ളാമിക നിലപാടുകള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന തുർക്കിയിലെ പരമോന്നത കോടതിയായ ദി കൗൺസിൽ ഓഫ് സ്റ്റേറ്റ്സ് പ്രഖ്യാപിച്ചതിന് പിന്നാലെ ദേവാലയത്തെ മോസ്ക്കാക്കി മാറ്റാനുള്ള ഉത്തരവില്‍ എർദോഗൻ ഒപ്പുവെച്ചത്.

ആയിരത്തിഅഞ്ഞൂറോളം വർഷം പഴക്കമുള്ള ദേവാലയം മുസ്ലിം പള്ളിയാക്കി മാറ്റരുതെന്ന് അന്താരാഷ്ട്രതലത്തിൽ വലിയ സമ്മർദ്ധം ഉണ്ടായിരുന്നെങ്കിലും തീവ്ര ഇസ്ലാം മത ചിന്താഗതി പുലർത്തുന്ന തുർക്കി പ്രസിഡന്റ് ഇതിനെ പൂര്‍ണ്ണമായി അവഗണിക്കുകയായിരിന്നു. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുള്ള ദേവാലയത്തെ മ്യൂസിയമായി തന്നെ നിർത്തണമെന്ന് അമേരിക്ക, റഷ്യ അടക്കമുള്ള രാജ്യങ്ങളും ആവശ്യപ്പെട്ടിരുന്നു. ഏര്‍ദ്ദോഗന്റെ ഈ തീരുമാനത്തിന് പിന്നാലെ ഞായറാഴ്ച (2020 ജൂലൈ 12) ഫ്രാന്‍സിസ് പാപ്പ വികാരഭരിതനായി സംസാരിച്ചിരിന്നു. “ഇസ്താംബുൾ ഹാഗിയ സോഫിയായെ ഓർത്ത് ഞാൻ വളരെ ഏറെ വേദനിക്കുന്നു” എന്ന് പറഞ്ഞ ഫ്രാൻസിസ് പാപ്പ സ്വരമിടറി ഏതാനും നിമിഷം നിശബ്ദനായി. ഇത് വലിയ രീതിയില്‍ ചര്‍ച്ചയായി മാറി.

You might also like