TOP NEWS| മൊഡേണ വാക്‌സിന്റെ ഉപയോഗത്തിന് സൗദിയില്‍ അനുമതി

0

 

റിയാദ്: സൗദി അറേബ്യയില്‍ മൊഡേണ കൊവിഡ് വാക്‌സിന് സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി അംഗീകാരം നല്‍കി. വെള്ളിയാഴ്ചയാണ് മൊഡേണ വാക്‌സിന്റെ ഉപയോഗത്തിന് അതോറിറ്റിയുടെ അനുമതി ലഭിച്ചത്.

രാജ്യത്തേക്ക് മൊഡേണ ഇറക്കുമതി ചെയ്യാനും ഉപയോഗിക്കാനും, കമ്പനി രജിസ്റ്റര്‍ ചെയ്യാന്‍ മൊഡേണ കമ്പനി അപേക്ഷ സമര്‍പ്പിച്ചതിനെ തുടര്‍ന്നാണിതെന്ന് അതോറിറ്റി വ്യക്തമാക്കി. ഓക്‌സ്ഫഡ് ആസ്‌ട്രെസെനക്ക, ഫൈസര്‍-ബയോഎന്‍ടെക്, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നിവയ്ക്ക് ശേഷം സൗദി അംഗീകാരം നല്‍കുന്ന നാലാമത്തെ കൊവിഡ് വാക്‌സിനാണ് മൊഡേണ. നിലവിലെ മാനദണ്ഡങ്ങള്‍ക്കും ആവശ്യത്തിനും അനുസരിച്ച് വാക്‌സിന്‍ ഇറക്കുമതി ചെയ്യാനുള്ള നടപടിക്രമങ്ങള്‍ ആരോഗ്യ വിഭാഗം നടത്തുമെന്നും ഓരോ വാക്‌സിന്‍ ഷിപ്‌മെന്റില്‍ നിന്നും ഉപയോഗത്തിനു മുമ്പായി സാമ്പിളുകളുടെ ഗുണനിലവാരം അധികൃതര്‍ പരിശോധിക്കുമെന്നും സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി കൂട്ടിച്ചേര്‍ത്തു. കമ്പനി നല്‍കിയ ഡാറ്റ അടിസ്ഥാനമാക്കിയാണ് രജിസ്‌ട്രേഷന് അംഗീകാരം നല്‍കാനുള്ള തീരുമാനം. സമര്‍പ്പിച്ച ഡാറ്റ പഠിക്കാന്‍ അതോറിറ്റി നിരവധി മീറ്റിങ്ങുകള്‍ നടത്തിയതായും അധികൃതര്‍ വിശദമാക്കി.

You might also like