അമിത വേഗതയില്‍ വന്ന കാര്‍ ഇടിച്ചു തെറിപ്പിച്ച യുവാവ് മരിച്ചു.
കരവാളൂര്‍ : അമിത വേഗതയില്‍ വന്ന കാര്‍ ഇടിച്ചു തെറിപ്പിച്ച യുവാവ് മരിച്ചു. അഞ്ചൽ കോമളംകുന്ന് സ്വദേശിയും ബി.എസ്.എൻ.എൽ താൽക്കാലിക ജീവനക്കാരനുമായ അരുൺ രാജ്(കൊച്ച് രാജീവ്-30)ആണ് മരിച്ചത്.
ഇന്ന് രാവിലെ 11 മണിക്ക് ശേഷം ജില്ലാ സഹകരണ ബാങ്കിന് (കേരള ബാങ്ക് ) മുന്നിലായിരുന്നു അപകടം. അഞ്ചലിൽ നിന്ന് പുനലൂരേക്ക് പോയ കാർ നിയന്ത്രണം വിട്ട് സ്കൂട്ടറിൽ പോവുകയായിരുന്ന അരുണിനെ ഇടിച്ചു തെറിപ്പിച്ച് എതിർ വശത്തെ കടയിൽ ഇടിച്ച് നിൽക്കുകയായിരുന്നു. ഹെൽമെറ്റ് ഉണ്ടായിരുന്നെങ്കിലും ഗുരുതരമായ പരിക്കേറ്റ അരുൺ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണമടഞ്ഞു. കാർ ഡ്രൈവർക്ക് പരിക്കുകളില്ല.