TOP NEWS| കോവിഡ് കേസുകൾ കുറയുകയല്ല, വർധിക്കുകയാണെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടനയിലെ ചീഫ് സയൻറിസ്റ്റ്
കോവിഡ് കേസുകൾ കുറയുകയല്ല, വർധിക്കുകയാണെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടനയിലെ ചീഫ് സയൻറിസ്റ്റ്
ജനീവ: കോവിഡ് കേസുകൾ കുറയുകയല്ല, വർധിക്കുകയാണെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടനയിലെ ചീഫ് സയൻറിസ്റ്റ് സൗമ്യ സ്വാമിനാഥൻ. കോവിഡ്-19 െൻറ ഡെൽറ്റ വകഭേദം വ്യാപിക്കുന്നതിെൻറ പശ്ചാത്തലത്തിൽ ലോകത്തിെൻറ ഭൂരിഭാഗം മേഖലകളിലും കോവിഡ് കേസുകൾ വർധിക്കുന്നതായാണ് കാണുന്നത്.
ചില രാജ്യങ്ങളിൽ വാക്സിനേഷൻ യജ്ഞത്തിെൻറ ഭാഗമായി ഗുരുതരമായ കേസുകളും ആശുപത്രിവാസവും കുറയുന്നുണ്ട്. എന്നാൽ ലോകത്തിെൻറ വലിയൊരു ഭാഗം ഓക്സിജൻ ക്ഷാമവും ആശുപത്രികിടക്കകളുടെ ദൗർലഭ്യവും നേരിടുകയാണ്. മരണനിരക്ക് കൂടുതലാണെന്നും സൗമ്യ സ്വാമിനാഥൻ ബ്ലൂം ബെർഗ് ടെലിവിഷന് നൽകിയ അഭിമുഖത്തിൽ സൂചിപ്പിച്ചു. ചില പ്രദേശങ്ങളിൽ കേസുകൾ വർധിക്കുകയാണ്. ആഫ്രിക്കയിലെ മരണനിരക്ക് രണ്ടാഴ്ചക്കുള്ളിൽ 30ൽ നിന്ന് 40 ശതമാനമായി വർധിച്ചു.