BREAKING// ജയ്പൂർ അമേർ വാച്ച് ടവറിൽ സെൽഫി എടുക്കുന്നതിനിടെ ഇടിമിന്നലേറ്റ് 11 മരണം

0

 

ജയ്‍പൂർ: ജയ്പൂരിലെ അമേർ കൊട്ടാരത്തിലെ വാച്ച്‍ടവറിൽ വച്ച് സെൽഫി എടുക്കുന്നതിനിടെ ഇടിമിന്നലേറ്റ് വൻ ദുരന്തം. 11 പേർ ഇടിമിന്നലേറ്റ് മരിച്ചു. നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.

ഇന്നലെ വൈകിട്ടാണ് സംഭവമുണ്ടായത്. ഇടിമിന്നലേൽക്കുമ്പോൾ വാച്ച് ടവറിൽ നിരവധിപ്പേരുണ്ടായിരുന്നു. ടവറിന് ഏറ്റവും മുകളിലുണ്ടായിരുന്നത് 27 പേരാണ്. കുറച്ച് പേർ ഇടിമിന്നലേറ്റാണ് മരിച്ചതെങ്കിൽ, ബാക്കിയുള്ളവർ ഭയന്ന് ടവറിൽ നിന്ന് ചാടിയതിനെത്തുടർന്നുണ്ടായ പരിക്കുകളെത്തുടർന്നാണ് മരിച്ചതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

You might also like