ലോകത്തിലെ ഏറ്റവും മികച്ച വിമാനക്കമ്പനിയായി ഖത്തർ എയർവേസിനെ തെരഞ്ഞെടുത്തു. ​

0

ദോഹ: ലോകത്തിലെ ഏറ്റവും മികച്ച വിമാനക്കമ്പനിയായി ഖത്തർ എയർവേസിനെ തെരഞ്ഞെടുത്തു. ​േവ്യാമയാനരംഗത്തെ ​സുരക്ഷയും സേവന മികവും വിലയിരുത്തുന്ന റേറ്റിങ്​ ഏജൻസിയായ ആസ്​ട്രേലിയയിലെ എയർലൈൻ റേറ്റിങ്ങിൻെറ 2021ലെ പട്ടികയിലാണ്​ ഖത്തർ എയർവേസിനെ ലോകത്തിലെ ഏറ്റവും മികച്ച വിമാനക്കമ്പനിയായി തെരഞ്ഞെടുത്തത്​​. ബെസ്​റ്റ്​ മിഡിൽ ഈസ്​റ്റ്​ എയർലൈൻസ്​, മികച്ച കാറ്ററിങ്​ സംവിധാനം, ഏറ്റവും മികച്ച ബിസിനസ്​ ക്ലാസ്​ എന്നീ പുരസ്​കാരങ്ങളും ഖത്തർ എയർവേസ്​ സ്വന്തമാക്കി.

തുടർച്ചയായി മൂന്നാമത്തെ തവണയാണ്​ ബെസ്​റ്റ്​ ബിസിനസ്​ ക്ലാസ്​ സർവിസിനുള്ള പുരസ്​കാരം ഖത്തർ എയർവേസ്​ സ്വന്തമാക്കുന്നത്​. വ്യോമയാന മേഖലയിലെ വിദഗ്​ധരും സുരക്ഷാ വിഭാഗവും നടത്തുന്ന പരിശോധനയുടെ അടിസ്ഥാനത്തിലാണ്​ എയർലൈൻസ്​ റേറ്റിങ്​ നിശ്ചയിക്കുന്നത്​. യാത്രക്കുള്ള സുരക്ഷ, യത്രക്കാരുടെ സംതൃപ്​തി, അവർക്ക്​ ലഭ്യമാവുന്ന സേവനങ്ങൾ എന്നിവക്കാണ്​ മുൻഗണന. ഈ ഘടകങ്ങളുടെയെല്ലാം വിലയിരുത്തലിൻെറ അടിസ്ഥാനത്തിൽ നിശ്ചയിച്ച റേറ്റിങ്ങിലാണ്​ ഖത്തർ എയർവേസ്​ ഒന്നാം സ്ഥാനത്തെത്തിയത്​.

You might also like