TOP NEWS| ഗംഗാനദിയില്‍ മൈക്രോ പ്ലാസ്റ്റിക്കിന്റെ അളവ് അപകടകരമായ നിലയിലെന്ന് പഠനം
ഗംഗ ശുദ്ധീകരണത്തിനായി കോടികൾ ചെലവഴിക്കുമ്പോഴും ഗംഗാനദി ഇപ്പോഴും മാലിന്യമയമാണ് എന്ന് തെളിയിക്കുന്ന പുതിയ പഠനങ്ങൾ പുറത്ത്. നോൺ-ടോക്‌സിക് ലിങ്ക് എന്ന സ്ഥാപനം നടത്തിയ പഠനത്തിലാണ് മണ്ണിൽ ലയിക്കാത്ത രീതിയിലുള്ള മൈക്രോ പ്ലാസ്റ്റിക്കിന്റെ അളവ് ഗംഗയിൽ അപകടകരമായ നിലയിലാണ് എന്ന പഠനം പുറത്തുവന്നത്. വാരണാസി, ഹരിദ്വാർ, കാൺപൂർ എന്നിവിടങ്ങളിലാണ് പഠനം നടത്തിയത്. അഞ്ച് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന 2,525 നീളമുള്ള ഗംഗാനദി ലോകത്തെ തന്നെ ഏറ്റവും മലിനമായ നദികളിലൊന്നാണ്.