TOP NEWS| എണ്ണ വിലക്കയറ്റവും ഫെഡറൽ നയവും പ്രതിസന്ധിയായി: ഏഷ്യൻ വിപണികൾ സമ്മർദ്ദത്തിൽ, വിദേശ നിക്ഷേപം തിരികെ പോകുന്നു

0

 

വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ (എഫ്പിഐ) ജൂലൈയിൽ ഇന്ത്യൻ ഇക്വിറ്റികളിൽ നിന്ന് 5,689 കോടി രൂപയുടെ നിക്ഷേപം പിൻവലിച്ചു. വിവിധ ആഭ്യന്തര, ആഗോള ഘടകങ്ങൾ കണക്കിലെടുത്ത് ജാഗ്രത പുലർത്തുന്ന നിലപാടിലേക്ക് എഫ്പിഐകൾ മാറിയതാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തൽ.

ജൂലൈ ഒന്ന് മുതൽ 23 വരെയുളള കാലയളവിൽ എഫ്പിഐകൾ 5,689.23 കോടി രൂപ ഇക്വിറ്റികളിൽ നിന്ന് പുറത്തെടുത്തു. ഈ കാലയളവിൽ അവർ 3,190.76 കോടി രൂപ ഡെറ്റ് വിഭാഗത്തിൽ നിക്ഷേപിച്ചു.

You might also like