TOP NEWS| രാജ്യത്ത് ഭിക്ഷാടനം നിരോധിക്കാനാവില്ലെന്ന് സുപ്രീം കോടതി; ‘മറ്റുവഴികള്‍ ഇല്ലാത്തവരാണ് ഭിക്ഷ യാചിക്കാന്‍ പോകുന്നത്’
രാജ്യത്ത് ഭിക്ഷാടനം നിരോധിക്കാനാവില്ലെന്ന് സുപ്രീം കോടതി. മറ്റുവഴികള്‍ ഇല്ലാത്തവരാണ് ഭിക്ഷ യാചിക്കാന്‍ പോകുന്നതെന്നും ദാരിദ്ര്യം ഇല്ലായിരുന്നുവെങ്കില്‍ ആരും യാചിക്കാന്‍ പോകില്ലായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.
പൊതുസ്ഥലങ്ങളിൽ നിന്നും യാചകരെ ഒഴിവാക്കണമെന്നും ഇത് കോവിഡ് വ്യാപനത്തിന് കാരണമാകുന്നുവെന്നും ചൂണ്ടിക്കാട്ടിയുള്ള പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എം.ആർ.ഷാ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം.