TOP NEWS| ഐ.പി.എൽ. 2021 ഒരുങ്ങി ഷാർജ സ്റ്റേഡിയം

0

 

ഷാർജ: നവീകരണം പൂർത്തിയാക്കി ഐ.പി.എൽ. 2021-ന് ഒരുങ്ങി ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം. കഴിഞ്ഞ സീസണിലെ മികച്ച മത്സരങ്ങൾക്ക് വേദിയായ ഷാർജയിലെ ഈ സ്റ്റേഡിയത്തിൽ ഇത്തവണ 10 മത്സരങ്ങളാണ് നടക്കുക.

ഏറ്റവും സുരക്ഷിതമായ അന്തരീക്ഷത്തിൽ മത്സരങ്ങൾ സംഘടിപ്പിക്കാനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയതായി ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം സി.ഇ.ഒ.യും ബുഖാദിർ ഗ്രൂപ്പ് എം.ഡി.യുമായ ഖലാഫ് ബുഖാദിർ പറഞ്ഞു.

You might also like