‘വൈറസിന് വീണ്ടും വകഭേദം സംഭവിച്ചേക്കാം’ : കേരളത്തിന് മുന്നറിയിപ്പുമായി നീതി ആയോഗ്

0

ന്യൂഡല്‍ഹി : രാജ്യത്ത് കൊറോണ വൈറസിന്റെ വ്യാപനനിരക്ക് ഏറ്റവും കൂടുതല്‍ കേരളത്തിലാണെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ. പോള്‍ പറഞ്ഞു. കോവിഡ് അതിവേഗം കൂടിക്കൊണ്ടിരിക്കുന്ന 22 ജില്ലകളില്‍ ഏഴെണ്ണം കേരളത്തിലാണ്. ആലപ്പുഴ, കോട്ടയം, മലപ്പുറം, തൃശ്ശൂര്‍, വയനാട്, എറണാകുളം, പത്തനംതിട്ട എന്നിവയാണ് ഈ ജില്ലകള്‍.

ബാക്കി 15 എണ്ണം വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ താരതമ്യേന രോഗവ്യാപന നിരക്ക് കുറവാണ്. കൊവിഡ് വ്യാപനം ഏറ്റവും കൂടുതല്‍ കേരളത്തിലാണെന്നും നീതി ആയോഗ് റിപ്പോര്‍ട്ട് പറയുന്നു. സംസ്ഥാനത്ത് ഒരു കോവിഡ് രോഗിയില്‍ നിന്ന് 1.2 ആളുകളിലേക്ക് വൈറസ് വ്യാപിക്കുന്നതായാണ് കണക്ക്.

കേരളത്തിലെ വൈറസിന്റെ അതിവേഗവ്യാപനം ആശങ്കയുണ്ടാക്കുന്നുണ്ട്. വൈറസിന് വീണ്ടും വകഭേദം സംഭവിച്ചേക്കാം. സമീപജില്ലകളിലും രോഗം കൂടാനിടയുണ്ട്. രോഗം വളരെ കുറഞ്ഞിരുന്ന അവസ്ഥയില്‍ നിന്നാണ് ഈ വര്‍ധനയുണ്ടായത് എന്നത് ആശങ്കാജനകമാണ്. അനാവശ്യയാത്രകള്‍, ആള്‍ക്കൂട്ടം, ആഘോഷം എന്നിവ ഒഴിവാക്കണം. വലിയ കൂടിച്ചേരലുകള്‍ക്ക് സമയമായിട്ടില്ല. രണ്ടാം തരംഗം അവസാനിച്ചിട്ടുപോലുമില്ലെന്ന് ഓര്‍ക്കണമെന്നും നീതി ആയോഗ് മുന്നറിയിപ്പ് നല്‍കുന്നു.

You might also like