TOP NEWS| സംസ്ഥാനത്ത് സ്റ്റുഡിയോകള്‍ തുറക്കും: തുണിക്കടകള്‍ തുറക്കുന്നത് പരിഗണനയില്‍

0

 

സംസ്ഥാനത്ത് തുണിക്കടകള്‍ കര്‍ശനമായ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് തുറക്കുന്ന കാര്യം ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്സിനേറ്റ് ചെയ്ത നിശ്ചിത എണ്ണം ജീവനക്കാരെ ഉപയോഗിച്ച് കട ഉടമകള്‍ അതിനുള്ള ക്രമീകരണം ഉണ്ടാക്കണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മേല്‍നോട്ടം വഹിക്കണം. പ്രേട്ടോകോള്‍ ലംഘനം ശ്രദ്ധയില്‍പെട്ടാല്‍ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

You might also like