TOP NEWS| കൂടുതൽ മക്കളുള്ള കുടുംബങ്ങള്‍ക്ക് ആനുകൂല്യവുമായി ഇടുക്കി കുഞ്ചിത്തണ്ണി ഹോളി ഫാമിലി പബ്ലിക് സ്കൂൾ

0

 

കൂടുതൽ മക്കളുള്ള കുടുംബത്തിന് സ്കോളർഷിപ്പ് നല്‍കുമെന്ന് ഇടുക്കി കുഞ്ചിത്തണ്ണി ഹോളി ഫാമിലി പബ്ലിക് സ്കൂൾ. ഇടുക്കി രൂപതയിലെ കുഞ്ചിത്തണ്ണി ഹോളിഫാമിലി പള്ളിയുടേതാണ് സ്കൂള്‍.

നാലാമത്തേത് മുതലുള്ള കുട്ടികൾക്ക് പഠനം പൂര്‍ണമായും സൗജന്യമായിരിക്കുമെന്നാണ് പ്രഖ്യാപനം. മൂന്നാമത്തെ കുട്ടിയ്ക്ക് പകുതി ഫീസ് നല്‍കിയാല്‍ മതി. മുൻ ഇടുക്കി ബിഷപ്പ് മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ പേരിലാണ് സ്കോളർഷിപ്പ് ഏർപ്പെടുത്തിയിരിക്കുന്നത്. പാലാ രൂപതയുടെ നടപടിയുടെ തുടർച്ചയായിട്ടാണ് സ്കൂള്‍ മാനേജ്മെന്‍റിന്‍റെ തീരുമാനം. ഈ വർഷം മുതൽ യോഗ്യരായവർക്ക് ഈ ആനുകൂല്യം ലഭിക്കും.

You might also like