കുതിരാന്‍ ടണല്‍ യാഥാര്‍ത്ഥ്യത്തിലേക്ക് നീങ്ങുന്നു അവസാനവട്ട മിനുക്കുപണികള്‍ ദ്രുതഗതിയില്‍

0

തൃശൂര്‍ : ഏറെ നാളത്തെ കാത്തിരിപ്പിനും വിവാദങ്ങളും പ്രതിസന്ധികളും തരണം ചെയ്ത ശേഷം കുതിരാന്‍ ടണല്‍ യാഥാര്‍ത്ഥ്യത്തിലേക്ക് നീങ്ങുന്നു. ദേശീയ പാതയിലെ ഗതാഗത കുരുക്കിന് ഒരു പരിധി വരെ ആശ്വാസം നല്‍കുന്ന ടണലുകളില്‍ ഒരെണ്ണം ഓഗസ്റ്റ് ഒന്നിന് തന്നെ തുറന്ന് കൊടുക്കാനുള്ള ഊര്‍ജ്ജിതമായ പ്രവര്‍ത്തനമാണ് നടക്കുന്നത്. അവസാനവട്ട മിനുക്ക് പണികള്‍ മാത്രമാണ് ഇനി ബാക്കിയുള്ളതെന്ന് ദേശീയപാത കരാര്‍ കമ്ബനിക്കാരായ കെ.എം.സി അധികൃര്‍ ബന്ധപ്പെട്ടവരെ അറിയിച്ചു. ടണലിന് പുറത്തുള്ള പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. ടണലിനുള്ളിലെ ക്ലീനിംഗ് പ്രവര്‍ത്തനങ്ങള്‍ അടുത്ത ദിവസം ആരംഭിക്കും. ടണലിന് മുന്നിലെ അപ്രോച്ച്‌ റോഡിന്റെ ടാറിംഗ് ഇന്ന് പുലര്‍ച്ചയോടെ പൂര്‍ത്തിയായി. ട്രാഫിക് സിഗ്നല്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനം ഇന്ന് നട
ക്കും.

കുതിരാന്‍ മലയില്‍ നിന്ന് മഴവെള്ളം ടണലിന്റെ പാതയിലേക്ക് കുത്തിയൊഴുകാതിരിക്കാന്‍ വിപുലമായ സംവിധാനമാണ് തയ്യാറാക്കിയിരുന്നത്. പാലക്കാട് ഭാഗത്ത് മണ്ണിടിച്ചില്‍ തടയുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അതേ സമയം തൃശൂര്‍ ഭാഗത്ത് നിന്ന് ടണലിന് ഉള്ളിലേക്ക് വരുന്ന ഭാഗത്ത് സൂരക്ഷ സംവിധാനത്തില്‍ അല്‍പ്പം ആശങ്ക കരാര്‍ കമ്ബനികാര്‍ തന്നെ പങ്കുവെയ്കുന്നുണ്ട്. 1200 ലൈറ്റുകളാണ് ടണലിന് ഉള്ളില്‍ സ്ഥാപിച്ചിരിക്കുന്നത്. രണ്ടാം ടണലിന്റെ പ്രവര്‍ത്തനവും ഇതിന്റെ ഭാഗമായി നടക്കുന്നുണ്ട്. ഇതിന്റെ പ്രവര്‍ത്തനം പൂര്‍ത്തിയായാല്‍ കൂടുതല്‍ മോടി പിടിപ്പിക്കുന്ന പ്രവര്‍ത്തനം നടത്താന്‍ സാധിക്കുവെന്നാണ് അധികൃതര്‍ പറയുന്നു.

You might also like