ദുബൈ പൊലീസുകാര്‍ക്ക്​ അന്താരാഷ്​ട്ര വിരലടയാള വിദഗ്​ധരായി അംഗീകാരം

0

ദുബൈ: രണ്ട്​ ദുബൈ പൊലീസ്​ ഉദ്യോഗസ്​ഥര്‍ക്ക്​ അന്താരാഷ്​ട്ര വിരലടയാള വിദഗ്​ധരായി അംഗീകാരം. യു.എസിലെ ഇന്‍റര്‍നാഷനല്‍ അസോസിയേഷന്‍ ഓഫ്​ ഐഡന്‍റിഫിക്കേഷന്‍ (ഐ.എ.ഐ) എന്ന സംഘടനയാണ്​ ക്യാപ്​റ്റന്‍ മുഹമ്മദ്​ അഹമ്മദ്​ അല്‍ സുവൈദി, ഫസ്​റ്റ്​ ലഫ്​. അബ്​ദുറഹ്​മാന്‍ അല്‍ മുഹൈരി എന്നിവര്‍ക്ക്​ അന്താരാഷ്​ട്ര നിലവാരമുള്ള പരിശോധകരായി അംഗീകാരം നല്‍കിയത്​.

ഫോറന്‍സിക് വിരലടയാള വിശകലനത്തില്‍ പ്രശസ്​തമായ സര്‍ട്ടിഫിക്കേഷന്‍ അറബ്​ മേഖലയില്‍ ആദ്യമായാണ്​ ലഭിക്കുന്നത്​. ലോകമെമ്ബാടുമുള്ള കേസുകള്‍ പരിഹരിക്കുന്നതില്‍ പങ്കെടുക്കാനും ഫോറന്‍സിക് വിരലടയാള വിശകലനത്തില്‍ അന്താരാഷ്​ട്ര കോടതികള്‍ക്ക് മുമ്ബാകെ സാക്ഷിപറയാനും ഈ അംഗീകാരം ഒാഫിസര്‍മാരെ പ്രാപ്​തരാക്കും.

ലോകത്തെ ഏറ്റവും വലിയ ഫോറന്‍സിക്​ ഓര്‍ഗനൈസേഷനാണ്​ ഐ.എ.ഐ. ആറായിരത്തിലേറെ അംഗങ്ങളാണ്​ നിലവില്‍ കൂട്ടായ്​മയുടെ ഭാഗമായുള്ളത്​.

You might also like