എല്ലാ ഡോക്​ടര്‍മാര്‍ക്കും യു.എ.ഇയുടെ 10 വര്‍ഷ ഗോള്‍ഡന്‍ വിസ അനുവദിക്കുന്നു.

0

ദുബൈ: എല്ലാ ഡോക്​ടര്‍മാര്‍ക്കും യു.എ.ഇയുടെ 10 വര്‍ഷ ഗോള്‍ഡന്‍ വിസ അനുവദിക്കുന്നു. യു.എ.ഇ ഹെല്‍ത്ത്​ റെഗുലേറ്ററി വകുപ്പി​െന്‍റ ലൈസന്‍സുള്ള എല്ലാ ഡോക്​ടര്‍മാര്‍ക്കും കുടുംബത്തിനും ഈ മാസം മുതല്‍ 2022 സെപ്​റ്റംബര്‍ വരെ അപേക്ഷിക്കാമെന്ന്​ അധികൃതര്‍ അറിയിച്ചു.

ആരോഗ്യമേഖലയിലെ സേവനങ്ങളും ത്യാഗവും മുന്‍നിര്‍ത്തിയാണ്​ സര്‍ക്കാര്‍ ഡോക്​ടര്‍മാരെ പ്രത്യേകം പരിഗണിച്ചത്​. smartservices.ica.gov.ae എന്ന വെബ്​സൈറ്റ്​ വഴിയാണ്​ അപേക്ഷിക്കേണ്ടത്​. ദുബൈ ലൈസന്‍സുള്ള ഡോക്​ടര്‍മാര്‍ക്ക്​ smart.gdrfad.gov.ae എന്ന വെബ്​സൈറ്റിലൂടെ അപേക്ഷിക്കാം. ബന്ധപ്പെട്ട വകുപ്പുകള്‍ അപേക്ഷ പരിശോധിച്ച്‌​ യോഗ്യരായവര്‍ക്ക്​​ വിസ അനുവദിക്കും.

അപേക്ഷ സ്വീകരിക്കാന്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ് രാജ്യത്ത്​ ഏഴ്​ കേന്ദ്രങ്ങള്‍ ആരംഭിക്കും. യു.എ.ഇ വൈസ് ​പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിന്‍ റാശിദ്​ ആല്‍ മക്​തൂമി​െന്‍റ ഉത്തരവി​െന്‍റ​ ഭാഗമായാണ്​ നടപടി​. മെഡിക്കല്‍ രംഗത്തെ വിദഗ്​ധര്‍ യു.എ.ഇയില്‍ തുടരാന്‍​ ഇത്​ കാരണമാകും. കൂടുതല്‍ ആരോഗ്യ വിദഗ്​ധരെ രാജ്യത്തേക്ക്​ ആകര്‍ഷിക്കാനും സഹായകമാകും. കോവിഡ്​ തുടങ്ങിയശേഷം യു.എ.ഇയിലെ നിരവധി ഡോക്​ടര്‍മാര്‍ക്ക്​ ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്​.

You might also like