സംസ്ഥാന സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധം നടത്താനൊരുങ്ങി വ്യാപാരി വ്യവസായി ഏകോപന സമിതി

0

തൃശൂര്‍ : പിണറായി സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധം നടത്താനൊരുങ്ങി വ്യാപാരി വ്യവസായി ഏകോപന സമിതി. ഓഗസ്റ്റ് രണ്ട് മുതല്‍ സെക്രട്ടറിയറ്റിന് മുന്നില്‍ ധര്‍ണയിരിക്കാനാണ് തീരുമാനം. ബക്രീദിന് ശേഷം കടകള്‍ തുറക്കുന്നതില്‍ ഇളവ് നല്‍കണമെന്ന ആവശ്യം സര്‍ക്കാര്‍ നിരസിച്ച സാഹചര്യത്തിലാണ് പ്രതിഷേധവുമായി മുന്നോട്ട് പോകാന്‍ വ്യാപാരികള്‍ തീരുമാനിച്ചത്.

ഓഗസ്റ്റ് ഒന്‍പത് മുതല്‍ സംസ്ഥാന വ്യാപകമായി കടകള്‍ തുറക്കാനും തൃശൂരില്‍ ചേര്‍ന്ന വ്യാപാരി വ്യവസായി യോഗത്തില്‍ ധാരണയായി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നും ഏതെങ്കിലും വ്യാപാരിയ്‌ക്ക് മോശം അനുഭവമുണ്ടായാല്‍ മരണം വരെ നിരാഹാരം നടത്തുമെന്നും നസറുദ്ദീന്‍ പ്രഖ്യാപിച്ചു.

You might also like